ചങ്ങരംകുളം: തമിഴ്നാട് സ്വദേശികളായ യുവാവിനേയും യുവതിയേയും മലപ്പുറം കല്ലുർമ്മ തെരിയത്ത് ക്വാർട്ടേഴിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ പവൻകുമാർ (30), ഇയാൾക്കൊപ്പം താമസിച്ചിരുന്ന സരള (19) എന്നിവരെയാണ് ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

എരഞ്ഞിപ്പുറത്ത് അബൂബക്കർ എന്നയാളുടെ ഉടമസ്ഥതയിലെ ക്വാർട്ടേഴിൽ രണ്ടാഴ്ച മുമ്പാണ് ഇവർ താമസം തുടങ്ങിയത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ ഉടമയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നാല് ദിവസമെങ്കിലും പഴക്കം തോന്നിക്കുന്ന മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു.
ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനുശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.പവൻകുമാർ ജെ.സി.ബി ഓപ്പറേറ്ററാണ്. 10-ാം തിയതി പവൻകുമാറും ഭാര്യ ഉഷയും തെരിയത്ത് എത്തി ക്വാർട്ടേഴ്സ് എടുത്തു.
ദിവസങ്ങൾക്കുശേഷം തൃശ്ശൂരിൽ തന്‍റെ പിതാവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ഭാര്യയെ കൊണ്ടുപോയി. എറണാകുളത്ത് ജോലിയുണ്ടെന്നും തമിഴ്നാട്ടിലേക്ക് പോവുകയാണെന്നും ഭാര്യയോട് പറഞ്ഞ് അവിടുന്ന് പോന്നു.
തുടർന്ന് ഭാര്യയുടെ അയൽവാസിയും കാമുകിയുമായ സരളയുമായി തെരിയത്തെ വാടക ക്വാർട്ടേഴ്സിലെത്തി ജീവനൊടുക്കുകയായിരുന്നെന്നാണ് കരുതുന്നത്. സരളയെ കാണാതായതിനെ തുടർന്ന് ഇവരുടെ പിതാവ് തമിഴ്നാട്ടിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
A young man and a young woman hanged on the mountain
