കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം; അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം; അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു
Apr 2, 2023 11:20 AM | By Vyshnavy Rajan

കോഴിക്കോട് : ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. അപകടകാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം.

വൈദ്യുതോപകരണങ്ങളുടെ കേടുപാടുകളും തീപിടുത്തത്തിലേക്ക് നയിച്ചിട്ടുണ്ടാവാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കും. ശനിയാഴ്ചയാണ് കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍ തീപിടുത്തമുണ്ടായത്.

അപകടത്തിൽ രണ്ടാം നില പൂര്‍ണ്ണമായി കത്തി നശിച്ചു. താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി. സംഭവത്തില്‍ ദൂരൂഹത ഉണ്ടെന്നും വിശദമായി അന്വേഷണം നടന്നണമെന്നും കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ആവശ്യപ്പെട്ടിരുന്നു.

രാവിലെ ആറര മണിയോടെയാണ് കെട്ടിടത്തിന്‍റെ ആനിഹാള്‍ റോഡ് ഭാഗത്ത് രണ്ടാം നിലയിലാണ് തീ കണ്ടത്. ഇതേ സമയം തന്നെ താഴെ നിര്‍ത്തിയിട്ട രണ്ട് കാറുകളും കത്തുന്നനിലയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.

തീവ്യാപിച്ചതോടെ ഫയര്‍ഫോഴ്സ് എത്തി. തീ അണക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും പടര്‍ന്നു. തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ നിന്നുള്‍പ്പെടെ ഇരുപതോളം ഫയര്‍ഫോഴ് യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണത്തിലാക്കിയത്.

തീപിടുത്ത കാരണം വ്യക്തമല്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അഷറഫ് അലി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍റെ പരിശോധന കര്‍ശനമാക്കുമെന്നും മേയര്‍ അറിയിച്ചു.

വിഷുവും ചെറിയ പെരുന്നാളും മുന്നില്‍ കണ്ട് വലിയതോതില്‍ സ്റ്റോക്ക് സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ നാശനഷ്ടം ഉണ്ടായതായാണ് പ്രഥമിക വിലയിരുത്തല്‍. തുണിത്തരങ്ങള്‍ക്ക് തീപിടിച്ചതും തീയണക്കാനുള്ള പ്രവര്‍ത്തികള്‍ ശ്രമകരമാക്കി

Fire at Kozhikode Jayalakshmi Silks; The fire brigade has submitted a preliminary report to the collector

Next TV

Related Stories
#election|പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ

Apr 27, 2024 07:11 AM

#election|പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ

2019നെക്കാൾ ഉയർന്ന പോളിംഗ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഉച്ചയോടെ പിന്നെ കുറഞ്ഞതോടെ കാരണമെന്തെന്നായി...

Read More >>
#weather|7 ജില്ലകളിൽ മഴ സാധ്യത

Apr 27, 2024 06:49 AM

#weather|7 ജില്ലകളിൽ മഴ സാധ്യത

അതേസമയം മറ്റ് 7 ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ സാധ്യത പോലുമില്ലെന്നാണ്...

Read More >>
#accident|കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; 18 പേര്‍ക്ക് പരിക്ക്

Apr 27, 2024 06:30 AM

#accident|കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; 18 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
#aressted|കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്തു ; യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 06:13 AM

#aressted|കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്തു ; യുവതിയും സംഘവും അറസ്റ്റിൽ

കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മിൽ വാക്കുതർക്കവും...

Read More >>
#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

Apr 26, 2024 11:54 PM

#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ രാവിലെ 9 മണി കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങിയത്....

Read More >>
#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

Apr 26, 2024 11:48 PM

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
Top Stories