കോഴി പക്ഷിയല്ല മൃഗമെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ; കോഴികർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും

കോഴി പക്ഷിയല്ല മൃഗമെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ; കോഴികർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും
Apr 1, 2023 12:46 PM | By Nourin Minara KM

അഹമ്മദാബാദ്: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് ഗുജറാത്ത് സർക്കാർ. കോഴി മൃഗമാണോ പക്ഷിയാണോ എന്ന ഗുജറാത്ത് ഹൈകോടതിയുടെ ചോദ്യത്തിനാണ് സർക്കാറിന്റെ മറുപടി. ജസ്റ്റിസ് എൻവി അൻജാരിയ, ജസ്റ്റിസ് നിരൾ മേത്ത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.

ഹരജികളിൽ വിശദീകരണം നൽകവെ സർക്കാർ പ്ലീഡർ മനീഷ ലവ്കുമാറാണ് കോഴികൾ മൃഗനിയമ പരിധിയിൽ വരുന്നതാണെന്ന് വ്യക്തമാക്കിയത്. മത്സ്യങ്ങൾ ഇതിന്റെ പരിധിയിൽ വരില്ലെന്നും അഭിഭാഷകൻ അറിയിച്ചു. ഇതനുസരിച്ച് കോഴിയെ മൃഗമായി കണക്കാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടാൽ, പിന്നീട് കശാപ്പുശാലകളിൽ മാത്രമേ കോഴിയെ അറുക്കാനാകൂ.

ഇത് കോഴികർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും. പക്ഷികളെ ഇറച്ചിക്കടകൾക്ക് അറുക്കാനായി വിതരണം ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യ​പ്പെട്ട് അനിമൽ വെൽഫെയർ ഫൗണ്ടേഷൻ, അഹിംസ മഹാസംഘ് എന്നീ സന്നദ്ധ സംഘടനകളാണ് വിഷയത്തിൽ ഹൈകോടതിയെ സമീപിച്ചിരുന്നത്. കോഴികളെ കശാപ്പുശാലകളിൽ വച്ച് മാത്രമേ അറുക്കാൻ അനുവദിക്കാവൂ എന്നാണ് ഇവരു​ടെ ആവശ്യം.

നിയമലംഘനം ആരോപിച്ച് സംസ്ഥാനത്തുടനീളം തദ്ദേശ സ്ഥാപനങ്ങൾ ഇറച്ചിക്കടകളിൽ പരിശോധന നടത്തുകയും അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു. കോഴി വിൽപനക്കാരുടെ സംഘടന ഇതിനെതിരെ രംഗത്തെത്തുകയും വിഷയത്തില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോഴികളെ കശാപ്പുശാലകളിൽ വച്ച് അറുക്കുന്നത് പ്രായോഗികമല്ലെന്ന് കോഴിക്കടയുടമകൾക്ക് വേണ്ടി ഹാജരായ അഡ്വ. കവിന വാദിച്ചു. കശാപ്പുശാലയില്‍ മറ്റു മൃഗങ്ങളെ അറുക്കുന്നതിന് മുമ്പും ശേഷവും മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കോഴികളുടെ കാര്യത്തിൽ അതെങ്ങനെ സാധ്യമാകും- അവർ ചോദിച്ചു.

Gujarat government in court that chicken is not a bird

Next TV

Related Stories
#CPM | സിപിഎമ്മിനും നോട്ടീസ്; 15 കോടി അയ്ക്കാനാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Mar 29, 2024 05:43 PM

#CPM | സിപിഎമ്മിനും നോട്ടീസ്; 15 കോടി അയ്ക്കാനാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

നോട്ടീസ് കിട്ടിയെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവും 72 മണിക്കൂറിനിടെ 11 ഐടി നോട്ടീസുകൾ കിട്ടിയെന്ന് സാകേത് ​ഗോഖലെ എംപി...

Read More >>
#arrest | അമിത് ഷായുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയയാൾ അറസ്റ്റിൽ

Mar 29, 2024 04:49 PM

#arrest | അമിത് ഷായുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയയാൾ അറസ്റ്റിൽ

ഇയാൾക്കെതിരെ ഐ.പി.സി 279, 337 എന്നീ വകുപ്പുകൾ പ്രകാരം ചാണക്യപുരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡി.സി.പി ദേവേഷ് മഹ്‌ല...

Read More >>
#NarendraModi  |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

Mar 29, 2024 04:14 PM

#NarendraModi |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

കുട്ടികള്‍ റോഡ് ഷോയ്ക്ക് പോയതില്‍ സ്കൂളിന് പങ്കില്ലെന്നും കേസില്‍ സ്കൂളിനെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് സായ് ബാബ വിദ്യാലയം...

Read More >>
#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

Mar 29, 2024 03:55 PM

#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

ഇതിനു പിന്നാലെയാണ് ഐഎൽഎയുടെ റിപ്പോർട്ട് പുറത്തുവന്നത്. ആഗോള നിരക്കിനേക്കാൾ ഉയരത്തിലാണ് ഇന്ത്യയിലെ...

Read More >>
#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

Mar 29, 2024 03:02 PM

#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

പേയിങ് ഗെസ്റ്റുകളായി താമസിക്കുന്നവരുടെ മുറികളിൽ നിന്നായിരുന്നു മോഷണം...

Read More >>
#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

Mar 29, 2024 02:43 PM

#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

അതിനൊരു കാമ്പയിന് തുടക്കം കുറിക്കുകയാണ്. നിങ്ങൾ ഏത്...

Read More >>
Top Stories