കാവിക്കൊടിയെ അപമാനിച്ചെന്ന ആരോപണം; 18കാരൻ അറസ്റ്റിൽ

കാവിക്കൊടിയെ അപമാനിച്ചെന്ന ആരോപണം; 18കാരൻ അറസ്റ്റിൽ
Apr 1, 2023 11:33 AM | By Vyshnavy Rajan

ന്യൂഡൽഹി : കാവിക്കൊടിയെ അപമാനിച്ചെന്ന പേരിൽ 18കാരനെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. വടക്കു കിഴക്കൻ ദില്ലിയിലാന് സംഭവം. 18കാരനായ ഫൈസ് ആലമാണ് അറസ്റ്റിലായത്. പള്ളിക്ക് സമീപം സ്ഥാപിച്ചിരുന്ന കൊടിയെ ഇയാൾ അപമാനിച്ചെന്നാണ് കേസ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു. ജ്യോതി നഗറിലെ മൗലാ ബക്ഷ് പള്ളിക്ക് സമീപം ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആരോപണവിധേയമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ബുധനാഴ്‌ച പുലർച്ചെ 5.35 ഓടെ രണ്ട് സുഹൃത്തുക്കളോടൊപ്പം നമസ്‌കാരത്തിന് ശേഷം തിരിച്ചുവന്നപ്പോഴാണ് പള്ളിക്ക് സമീപത്തെ കാവിക്കൊടിയെ അപമാനിക്കുന്ന വീഡിയോ ചിത്രീകരിച്ചതെന്ന് 18കാരൻ പറഞ്ഞതായി പൊലീസ് പറഞ്ഞു.

മതസ്പർധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, കുറ്റകരമായ ​ഗൂഢാലോചന തുടങ്ങിയ പ്രധാന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ വൈറലായിരുന്നു. തുടർന്നാണ് പൊലീസ് നടപടിയെടുത്തത്.

Allegation of insulting the saffron flag; 18-year-old arrested

Next TV

Related Stories
Top Stories