കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയിൽ.

മുല്ലശ്ശേരി അന്നക്കര സ്വദേശി കുരിയക്കോട്ട് വീട്ടില്‍ അഭിഷേകിനെയാണ് (22) കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫിസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
A minor girl was tortured by pretending to be in love; Youth in custody
