രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് വീണ ജോര്‍ജ്ജ്

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് വീണ ജോര്‍ജ്ജ്
Mar 24, 2023 06:59 PM | By Athira V

തിരുവനന്തപുരം: വിവാദ പ്രസം​ഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാര്‍ലമെന്റിൽ അയോ​ഗ്യനാക്കപ്പെട്ട കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി കൂടുതൽ നേതാക്കൾ. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതിഷേധം രേഖപ്പെടുത്തി. ഫേസ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കി ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള നീക്കം ചെറുക്കപ്പെടണം. രാഹുല്‍ഗാന്ധിക്കെതിരായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ് നേരത്തെ രംഗത്തെത്തിയിരുന്നു.

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ​ഗാന്ധിയുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് കേന്ദ്ര സർക്കാർ നടപടിയെ സ്വരാജ് വിമർശിച്ചത്.

അതേസമയം, എംപി സ്ഥാനത്ത് നിന്ന് രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി സ്വാഭാവികമാണെന്ന് ബിജെപി. അയോഗ്യനാക്കിയ നടപടി സ്വാഭാവികമാണെന്നും ​ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് മന്ത്രി അനുരാ​ഗ് ഠാക്കൂർ പറഞ്ഞു. എം പി സ്ഥാനത്ത് നിന്ന് രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ​ഗാന്ധിക്കെതിരെ കടുത്ത വിമർശനങ്ങളുയർത്തി ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. കളവും അപകീർത്തിപ്പെടുത്തലും രാഹുലിന്റെ പതിവാണെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തിയിരുന്നു. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചത് രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ൽ കിട്ടിയതിനേക്കാൾ കനത്തതാകുമെന്നും നദ്ദ പ്രസ്താവനയിൽ പറഞ്ഞു.

George condemned the action against Rahul Gandhi

Next TV

Related Stories
#PriyankaGandhi | സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രസ്താവന; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

Apr 24, 2024 09:47 AM

#PriyankaGandhi | സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രസ്താവന; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

രാജ്യത്തെ സ്വത്തിന്‍റെ ആദ്യ അവകാശികള്‍ ന്യൂനപക്ഷങ്ങളാണെന്ന് 2006ല്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ പ്രതികരണവും വ‍ര്‍ഗീയ...

Read More >>
#NarayanRane | മോദിയെ അധിക്ഷേപിച്ചാൽ വീട്ടിൽ മടങ്ങിയെത്തില്ല: ഭീഷണിയുമായി ബിജെപി സ്ഥാനാർഥി

Apr 24, 2024 09:18 AM

#NarayanRane | മോദിയെ അധിക്ഷേപിച്ചാൽ വീട്ടിൽ മടങ്ങിയെത്തില്ല: ഭീഷണിയുമായി ബിജെപി സ്ഥാനാർഥി

ശിവസേനാ നേതാവ് ഉദ്ധവ് താക്കറെക്കെതിരെയും അദ്ദേഹം കടുത്ത വിമർശനങ്ങൾ...

Read More >>
#kmshaji | കണ്ണൂരിൽ കൊലക്കേസ് പ്രതികളായ കൂടുതൽ പേർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്; സിപിഎമ്മിനെ പിടിവിടാതെ ഷാജി

Apr 24, 2024 08:52 AM

#kmshaji | കണ്ണൂരിൽ കൊലക്കേസ് പ്രതികളായ കൂടുതൽ പേർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്; സിപിഎമ്മിനെ പിടിവിടാതെ ഷാജി

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത രാഷ്ട്രീയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു...

Read More >>
#NileshKumbhani | ബിജെപി സ്ഥാനാർഥിയുടെ വിജയം, പിന്നാലെ കോൺ​ഗ്രസ് സ്ഥാനാർഥി 'മിസ്സിങ്'; ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

Apr 23, 2024 05:01 PM

#NileshKumbhani | ബിജെപി സ്ഥാനാർഥിയുടെ വിജയം, പിന്നാലെ കോൺ​ഗ്രസ് സ്ഥാനാർഥി 'മിസ്സിങ്'; ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

ഒപ്പ് തങ്ങളുടേതല്ലെന്ന് കോൺ​ഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. നിലേഷ് കുംഭാനിക്കെതിരെ സൂറത്തിലെ വസതിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ...

Read More >>
#APAbubakarMusliar | ‘ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം’; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

Apr 23, 2024 04:55 PM

#APAbubakarMusliar | ‘ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം’; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയെ പോലൊരാൾ അത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നു. മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ അദ്ദേഹം...

Read More >>
#APAnilkumar | പി.വി അൻവറിന്റെ പ്രസ്താവനയുടെ ലക്ഷ്യം മോദിയുടെ വർഗീയ പരാമർശം മറച്ചുവയ്ക്കാൻ - എ.പി അനിൽകുമാർ എം.എൽ.എ

Apr 23, 2024 03:56 PM

#APAnilkumar | പി.വി അൻവറിന്റെ പ്രസ്താവനയുടെ ലക്ഷ്യം മോദിയുടെ വർഗീയ പരാമർശം മറച്ചുവയ്ക്കാൻ - എ.പി അനിൽകുമാർ എം.എൽ.എ

കേരളത്തിൽ ബി.ജെ.പി പ്രതിസന്ധിയിലാകുമ്പോഴെല്ലാം പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ അവരുടെ രക്ഷയ്ക്കെത്തുന്നതാണ് കാണുന്നതെന്നും...

Read More >>
Top Stories