വയനാട്ടിലെ എംപി രാഹുൽ തന്നെയെന്ന് ടി സിദ്ദിഖ്; റോഡ് ഉപരോധിച്ച് കോൺഗ്രസ്

വയനാട്ടിലെ എംപി രാഹുൽ തന്നെയെന്ന് ടി സിദ്ദിഖ്; റോഡ് ഉപരോധിച്ച് കോൺഗ്രസ്
Mar 24, 2023 05:45 PM | By Athira V

വയനാട്: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടി ചോദ്യം ചെയ്ത് വയനാട്ടിലെ കോൺഗ്രസ് നേതൃത്വം. കൽപ്പറ്റയിലെ ബിഎസ്എൻഎൽ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി. റോഡ് ഉപരോധവും നടത്തുകയാണ് കോൺഗ്രസ്. ജില്ലയിലുടനീളം പ്രതിഷേധിക്കുകയാണ് കോൺഗ്രസ്. ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും പ്രതിഷേധം. ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

രാഹുൽ ഗാന്ധിയെ ബിജെപി വേട്ടയാടുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. അദാനിക്കെതിരെ സംസാരിച്ചതിനുള്ള പ്രതികാരമാണ്. എന്ത് സാഹചര്യം വന്നാലും രാഹുൽ ഗാന്ധി തന്നെയാണ് വയനാട്ടിലെ എംപിയെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അംഗീകരിക്കില്ലെന്ന് വയനാട് ഡിസിസി പ്രസിഡൻറ് എൻ ഡി അപ്പച്ചൻ വ്യക്തമാക്കി. വയനാട്ടിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഡിസിസി.

T Siddique says Rahul is the MP of Wayanad; Congress blocked the road

Next TV

Related Stories
ഇനി 'സണ്ണി ഡേയ്സ്';  സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച

May 13, 2025 08:22 AM

ഇനി 'സണ്ണി ഡേയ്സ്'; സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച

കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളെ...

Read More >>
‘കെ സുധാകരൻ ശക്തനായ നേതാവ്, സണ്ണി ജോസഫിനെ കണ്ണൂരിൽ അറിയാം, സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല’ - പത്മജ വേണുഗോപാൽ

May 12, 2025 01:25 PM

‘കെ സുധാകരൻ ശക്തനായ നേതാവ്, സണ്ണി ജോസഫിനെ കണ്ണൂരിൽ അറിയാം, സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല’ - പത്മജ വേണുഗോപാൽ

പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ണൂരിൽ അറിയാം. സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ലെന്ന് പത്മജ...

Read More >>
സണ്ണി ജോസഫിന് നൽകിയിരിക്കുന്നത് മികച്ച ടീമിനെ, ചുമതല ഭംഗിയായി നിർവഹിക്കുമെന്ന് ആത്മവിശ്വാസമുണ്ട് - കെ സി വേണുഗോപാൽ

May 12, 2025 11:31 AM

സണ്ണി ജോസഫിന് നൽകിയിരിക്കുന്നത് മികച്ച ടീമിനെ, ചുമതല ഭംഗിയായി നിർവഹിക്കുമെന്ന് ആത്മവിശ്വാസമുണ്ട് - കെ സി വേണുഗോപാൽ

സണ്ണി ജോസഫിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ഇന്ദിരാ ഭവനിൽ എത്തി ചുമതലകൾ...

Read More >>
Top Stories