തിരുവനന്തപുരം : രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അതേസമയം, രാഹുലിനെതിരായ കോടതി വിധിക്കെതിരെ പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം ഉണ്ടായി. നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം. എംപിമാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. ജനാധിപത്യം അപകടത്തിൽ എന്ന ബാനറുമായി ആണ് പ്രകടനം നടത്തിയത്.
മുതിർന്ന നേതാക്കൾ മുൻപന്തിയിൽ പ്രതിഷേധ പ്രകടനത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു. പാർലമെന്റിന് മുന്നിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്നത്. തിങ്കളാഴ്ച രാജ്യവ്യാപകമായ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
അതിന് മുന്നോടിയായിട്ടാണ് ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ആം ആദ്മി പാർട്ടികളും ഇടത് പാർട്ടികളും ഡിഎംകെ എന്നിവർ ഒരുമിച്ചാണ് വിജയ്ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. നിരോധനാജ്ഞ മറികടന്നാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.
അതിനിടെ, രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം പുറത്തുവന്നു. ലോക്സഭാ സെക്രട്ടേറിയേറ്റാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ചെറുത്തുനില്പിൻറെ സന്ദേശം നൽകിക്കൊണ്ട് പാർലമെൻറിൽ എത്തിയിരുന്നു. എന്നാൽ ലോക്സഭയിൽ എത്തിയിരുന്നില്ല.
Action against Rahul Gandhi; Congress to organize Raj Bhavan march with nationwide protest
