തൃശ്ശൂർ: വയറിളക്കവും ഛർദ്ദിയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 52 കാരൻ ഇന്നലെ ചാവക്കാട് മരിച്ച സംഭവത്തിന് കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമായി. പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തലിലാണ് ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്ന് വ്യക്തമായത്.

മരിച്ച പ്രകാശന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. അതിസാരം മൂലം നിർജലീകരണമുണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ സാംപിൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായിയുടെ മകനായിരുന്നു മരിച്ച പ്രകാശൻ.
ഇന്നലെ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം പ്രകാശനും രണ്ട് മക്കൾക്കും വയറിന് അസ്വസ്ഥതയുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് ഇന്നലെ തന്നെ മാറ്റിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മരണകാരണത്തിൽ കൂടുതൽ വ്യക്തതയ്ക്ക് ശ്രമം.
The cause of death of the 52-year-old man was not food poisoning
