വിഡിയോ ഗെയിം കളിക്കുന്നതിന് ശാസിച്ചു, 13 വയസുകാരൻ ജീവനൊടുക്കി. അസമിലെ കചാർ ജില്ലയിലാണ് സംഭവം. വിഡിയോ ഗെയിം കളിക്കുന്നതിനെച്ചൊല്ലി കുട്ടിയെ തല്ലുകയും ശാസിക്കുകയും ചെയ്ത 32 വയസുകാരനായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പരീക്ഷയുടെ സമയത്ത് മൊബൈൽ ഗെയിം കളിക്കുന്നു ചൂണ്ടിക്കാട്ടി ദീപക് നാഥ് എന്ന അയൽവാസി കുട്ടിയെ ശാസിക്കുകയും അടിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചു.
അമ്മയും കുട്ടിയെ ശകാരിച്ചു. ഇതിൽ വിഷമിച്ച കുട്ടി ശുചിമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. ബോധമില്ലാത്ത നിലയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.
മരണത്തിനു ശേഷം പൊലീസിനെ അറിയിക്കാതെ ബന്ധുക്കൾ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു എന്ന് പൊലീസ് പറയുന്നു. പിന്നാലെ, ചൊവ്വാഴ്ച കുടുംബം ദീപക് നാഥിനെതിരെ പൊലീസിൽ പരാതിപ്പെട്ടു. തുടർന്നായിരുന്നു അറസ്റ്റ്.
reprimanded for playing video games; A 13-year-old boy took his own life
