കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48 കാരൻ റിമാന്റിലായി. പാലക്കോട്ട് വയൽ പുതുക്കുടി സുനിൽകുമാറി(48)നെ ആണ് കോഴിക്കോട് പോക്സോ കോടതി റിമാന്റ് ചെയ്തത്.

സ്കൂൾ വിട്ടു വരുമ്പോൾ വിദ്യാർത്ഥിനിയെ വീട്ടിലിറക്കാമെന്നുപറഞ്ഞ് വാഹനത്തിൽക്കയറ്റി തന്റെ ഡ്രൈവിങ് സ്കൂൾ ഓഫീസിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
കുട്ടി ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. തുടർന്ന് മജിസ്ട്രേറ്റിനുമുന്നിൽ മൊഴി നൽകുകയും ചെയ്തു.
Kozhikode school girl sexually assaulted; 48-year-old remanded
