തിരുവനന്തപുരം : സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് തീരുമാനം. മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിൽ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്യാനാണ് തീരുമാനം.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സർക്കാരിനെതിരെ ശക്തമായ സമരം നടത്താനാണ് തീരുമാനം. പ്രതിപക്ഷ പാർട്ടികളുടെ ഇന്നത്തെ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഇതോടനുബന്ധിച്ച് എല്ലാ മാസവും യുഡിഎഫ് നേതാക്കളുടെ യോഗം ചേരും. നിയമസഭയിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനായെന്നാണ് ഇന്ന് ചേർന്ന മുന്നണി യോഗത്തിലെ വിലയിരുത്തൽ.
സംസ്ഥാന സർക്കാർ പ്രതിപക്ഷ പ്രതിഷേധത്തിൽ നിന്ന് ഒളിച്ചോടിയതാണ് നിയമസഭാ അനിശ്ചിതകാലത്തേക്ക് നിശ്ചയിച്ചതിലും നേരത്തെ പിരിയാൻ തീരുമാനിച്ചതിന് കാരണമെന്നും നേതാക്കൾ വിലയിരുത്തി.
UDF decided to protest against the government by surrounding the state secretariat
