കടം വാങ്ങിയ 500 രൂപ തിരികെ നൽകാതിരുന്നതിനെ തുടർന്ന് 40 വയസുകാരനെ തല്ലിക്കൊന്ന് അയൽവാസി. പശ്ചിമ ബംഗാളിലെ ഗംഗപ്രസാദ് കോളനിയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബന്മലി പ്രമാണിക് എന്നയാളെയാണ് പ്രഫുല്ല റോയ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രഫുല്ല റോയിൽ നിന്ന് ബന്മലി പ്രമാണിക് 500 രൂപ കടം വാങ്ങിയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ പ്രമാണികിന് പണം തിരികെ കൊടുക്കാനായില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. ഞായറാഴ്ച വൈകുന്നേരം റോയ് പ്രമാണികിൻ്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു.
വീട്ടിൽ ഇയാളെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് റോയ് ആളെ തിരക്കിയിറങ്ങി. ചായക്കടയിലിരിക്കുകയായിരുന്ന പ്രമാണികിനോട് റോയ് പണം തിരികെ ചോദിച്ചു. എന്നാൽ, ഇയാൾക്ക് പണം തിരികെ നൽകാനായില്ല. തുടർന്ന് മുളവടി കൊണ്ട് പ്രമാണിക് റോയിയെ മർദിക്കാൻ തുടങ്ങി.
മർദ്ദനത്തിനിടെ തലയ്ക്ക് അടിയേറ്റ പ്രമാണിക്ക് കുഴഞ്ഞുവീണു. അല്പസമയത്തിനു ശേഷം ബോധം വീണ ഇയാൾ വീട്ടിലേക്ക് തിരികെനടന്നു. എന്നാൽ, പിറ്റേന്ന് പ്രമാണിക് രക്തം ഛർദ്ദിക്കാ തുടങ്ങി.
ഇതേ തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരണപ്പെടുകയായിരുന്നു.
500 borrowed was not returned; A 40-year-old man was beaten to death by a neighbor
