തൃശൂർ സദാചാര കൊലക്കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

തൃശൂർ സദാചാര കൊലക്കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ
Mar 21, 2023 02:09 PM | By Vyshnavy Rajan

തൃശൂർ : ചേർപ്പ് സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കോട്ടം സ്വദേശി ഡിനോൺ ആണ് അറസ്റ്റിലായത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർ ഇതിനോടകം പിടിയിലായിട്ടുണ്ട്.

ഒന്നാംപ്രതി രാഹുൽ ഉൾപ്പെടെ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. മൂന്നുപേരെ അറസ്റ്റ് ചെയ്തത് ഉത്തരാഖണ്ഡ‍ിൽ നിന്നാണ്. അവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് കേസുമായി ബന്ധപ്പെട്ട ഡിനോൺ എന്ന മറ്റൊരു പ്രതിയെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികൾ കൂടിയാണ് പൊലീസിന്റെ പിടിയിലാകാനുള്ളത്.

വിഷ്ണു, വിജിത്, ചിഞ്ചു, രാഹുൽ, അഭിലാഷ് എന്നിവരാണ് പിടിയിലാകാനുള്ളത്. അതിൽ രാഹുൽ, അഭിലാഷ് എന്നിവർ വിദേശത്തേക്ക് കടന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അതുപോലെ വിഷ്ണു, വിജിത് എന്നിവർ ഒഡീഷയിലെ ബന്ധുവീടുകളിൽ ഒളിവിൽ താമസിക്കുന്നു എന്നുള്ള വിവരവും പൊലീസിനുണ്ട്. വളരെ വേ​ഗത്തിൽ ഇവരെ പിടി കൂടാനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

Thrissur moral killing case; One more suspect arrested

Next TV

Related Stories
കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

May 13, 2025 02:40 PM

കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ആൻഡമാൻ കടലിൽ കാലവർഷമെത്തി, കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

May 13, 2025 11:39 AM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ...

Read More >>
പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

May 13, 2025 11:20 AM

പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂരിൽ സ്റ്റീൽ ബോംബുകൾ...

Read More >>
Top Stories