തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ കണിയാപുരത്ത് നിന്നും കണ്ടെത്തി. വീട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്. അമ്മ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് പേട്ട പൊലീസ് സ്റ്റേഷനിൽ 15കാരിയെ കാണാനില്ലെന്ന് പരാതി എത്തിയത്. പോക്സോ കേസിലെ പരാതിക്കാരിയെ ആണ് കാണാതായത്.

പൊലീസ് വ്യാപകമായി നഗരത്തിൽ അന്വേഷണം നടത്തി. അരമണിക്കൂറിന് ശേഷം കണിയാപുരത്ത് വെച്ച് സുഹൃത്തിനൊപ്പം പെൺകുട്ടിയെ കണ്ടെത്തി. അമ്മക്കൊപ്പമാണ് ഇവർ താമസിക്കുന്നത്. ഈ കുട്ടിയെ കാണാതെ പോയി ഏതാനും മണിക്കൂറുകൾക്ക് ശേഷം സ്കൂളിലേക്ക് പരീക്ഷയെഴുതാൻ പോകുകയാണെന്നും ഉള്ള ഫോൺകോൾ അമ്മക്ക് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.
POCSO case Atijeevta goes missing; The girl was found in Kaniyapuram
