കണ്ണൂർ: തലശ്ശേരി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം. പൊതുപ്രവര്‍ത്തകൻ എന്ന നിലയിലാണ് ആര്‍ച്ച് ബിഷപ്പിനെ കണ്ടെതെന്ന് ബിജെപി കണ്ണൂര്‍ പ്രസിഡൻ്റ് എൻ.ഹരിദാസ് വ്യക്തമാക്കി.

ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ന്യൂനപക്ഷ കണ്‍വൻഷൻ വിജയിപ്പിക്കാനുള്ള സഹായം തേടിയാണ് ആര്‍ച്ച് ബിഷപ്പിനെ കണ്ടത്. അതിൽ സിപിഎം വെപ്രാളപ്പെടുന്നത് എന്തിനാണെന്നും ഹരിദാസ് ചോദിച്ചു.
ബിജെപി നേതാക്കൾ മത നേതാക്കളെ കാണുമ്പോൾ മാത്രം എന്തിനാണ് അസഹിഷ്ണുതയെന്നും എല്ലാ കർഷകരുടെയും പ്രശ്നം ആർച്ചു ബിഷപ്പ് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ ഹരിദാസ് തൻ്റെ സന്ദര്‍ശനം വോട്ടുബാങ്ക് മാത്രം ലക്ഷ്യംവച്ചല്ലെന്നും വിശദീകരിച്ചു.
Met with the Archbishop of Thalassery as a public servant
