ചണ്ഡിഗഢ് : വീട്ടുജോലിക്കാരിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ പാഞ്ച്കുലയിലാണ് നേപ്പാൾ സ്വദേശിനിയായ വീട്ടുജോലിക്കാരിയെ വീട്ടിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

നേപ്പാളിലെ കപിലവസ്തു സ്വദേശിയായ ചാംപയെയാണ് വ്യാഴാഴ്ച്ച ബാത്ത്റൂമിൽ കഴുത്തിൽ തുണി മുറുക്കിയ നിലയിൽ കണ്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചാംപയുടെ കുടുംബാംഗങ്ങളാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്.
വളരെ താഴ്ന്ന രീതിയിലാണ് തന്റെ സഹോദരി തൂങ്ങി നിൽക്കുന്നതെന്ന് ചാംപെയുടെ സഹോദരൻ ഗംഗ റാം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സഹോദരിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ചാംപ കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
Housemaid found dead under mysterious circumstances at home
