സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു- സഹോദരിയും സുഹൃത്തും അറസ്റ്റിൽ

സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു- സഹോദരിയും സുഹൃത്തും അറസ്റ്റിൽ
Mar 19, 2023 02:15 PM | By Vyshnavy Rajan

ബെം​ഗളൂരു : സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ പ്രതികൾ എട്ടുവർഷത്തിനു ശേഷം പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ സഹോദരി ഭാ​ഗ്യശ്രീ, അവരുടെ പാർട്ണറായ ശിവ പുത്ര എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ലിം​ഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

ഭാ​ഗ്യശ്രീയും ശിവപുത്രയും കോളേജ് പഠനകാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇവരുവരുടേയും പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ഇരുവരും നാടുവിട്ടു. 2015ൽ ജി​ഗാനിയിൽ വീടെടുത്ത് താമസിക്കാൻ തുടങ്ങി. എന്നാൽ സഹോദരൻ താമസ സ്ഥലം കണ്ടെത്തുകയും വീട്ടിലെത്തുകയും ചെയ്തു.

തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഒടുവിൽ സഹോദരിയും ശിവപുത്രയും ചേർന്ന് ലിം​ഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. ലിം​ഗരാജുവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു.

ശരീരത്തിന്റെ ഒരു ഭാ​ഗം തടാകത്തിലും ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ മൃതദേഹത്തിന്റെ തല എവിടെ നിന്നും കണ്ടെത്താനായിരുന്നില്ല. വാക്കുതർക്കത്തിനിടയിലായിരുന്നു കൊലപാതകം. കൊലപാതകത്തിനു ശേഷം ഇരുവരും നാടുവിടുകയായിരുന്നു.

തടാകത്തിലുൾപ്പെടെ മൂന്നിടങ്ങളിൽ നിന്നായി ബാ​ഗുകളിലാക്കിയ നിലയിലാണ് മൃതദേ​ഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിന്റെ തലകണ്ടെത്താനായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

അന്വേഷണത്തിൽ മഹാരാഷ്ട്രയിൽ ഇരുവരും താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മഹാരാഷ്ട്രയിലെത്തി ഇരുവരെയും ബെം​ഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സംഭവത്തിൽ ഇരുവരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Brother killed and thrown into lake - Sister and friend arrested

Next TV

Related Stories
#aarathideath | കൊന്നതിന് രണ്ട് കാരണങ്ങളെന്ന് ശ്യാം, 70 ശതമാനം പൊള്ളൽ; മജിസ്ട്രേറ്റിന് മൊഴി കൊടുത്ത് ആരതിയുടെ ഭർത്താവ്

Feb 20, 2024 10:22 AM

#aarathideath | കൊന്നതിന് രണ്ട് കാരണങ്ങളെന്ന് ശ്യാം, 70 ശതമാനം പൊള്ളൽ; മജിസ്ട്രേറ്റിന് മൊഴി കൊടുത്ത് ആരതിയുടെ ഭർത്താവ്

ആരതി ജോലിയ്ക്ക് പോകുമ്പോൾ പുറകെ പോകുകയും പലപ്പോഴും വഴക്കിടുകയും ചെയ്യുന്ന പതിവും സാംജി...

Read More >>
#murder | റിട്ടയേഡ് എസ്ഐയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

Feb 20, 2024 07:58 AM

#murder | റിട്ടയേഡ് എസ്ഐയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

മറയൂർ സർക്കാർ ഹൈസ്കൂളിന് സമീപത്തുവെച്ചായിരുന്നു...

Read More >>
#murdercase | സിനിമാ സ്റ്റൈൽ പ്രതികാരം: സഹോദരന്റെ ഘാതകരെ ഒന്നൊന്നായി കൊന്നു; അവസാന കൊലയ്ക്കുമുൻപ് പിടിയിൽ

Feb 19, 2024 02:11 PM

#murdercase | സിനിമാ സ്റ്റൈൽ പ്രതികാരം: സഹോദരന്റെ ഘാതകരെ ഒന്നൊന്നായി കൊന്നു; അവസാന കൊലയ്ക്കുമുൻപ് പിടിയിൽ

പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുരേഷ് കുമാറിന്റെ സഹോദരന്‍ വിജയകുമാര്‍ 2012-ലായിരുന്നു ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍...

Read More >>
#murder |  മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി; അച്ഛന്‍ അറസ്റ്റില്‍

Feb 19, 2024 01:15 PM

#murder | മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി; അച്ഛന്‍ അറസ്റ്റില്‍

പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും പരിക്ക് ഗുരുതര ആയതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍...

Read More >>
Top Stories