പുൽവാമയിൽ ബസ് മറിഞ്ഞ് നാല് പേർക്ക് ദാരുണാന്ത്യം

പുൽവാമയിൽ ബസ് മറിഞ്ഞ്  നാല് പേർക്ക് ദാരുണാന്ത്യം
Mar 19, 2023 10:52 AM | By Vyshnavy Rajan

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ബസ് മറിഞ്ഞ് ബിഹാർ സ്വദേശികളായ നാല് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ശ്രീനഗർ-ജമ്മു ദേശീയപാതയിൽ തെക്കൻ കശ്മീർ ജില്ലയിലെ ബർസൂ മേഖലയിൽ ഇന്നലെയാണ് സംഭവം. ബസ്സിലുണ്ടായിരുന്ന 23 പേരെ വിവിധയിടങ്ങളിലായി അഡ്മിറ്റ് ചെയ്തു. അപകടത്തിൽ ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ ദു:ഖം രേഖപ്പെടുത്തി.

പരിക്കേറ്റവർക്ക് എല്ലാ സഹായവും ​ഗവൺമെന്റിന്റെ ഭാ​ഗത്തുനിന്നുണ്ടാവുമെന്ന് അ​ദ്ദേഹം പറഞ്ഞു. ബിഹാറിലെ മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി സാധ്യമായ എല്ലാ സഹായവും നൽകുന്നതിനായി ജില്ലാ ഭരണകൂടം ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതർ അറിയിച്ചു.

കൊല്ലപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചതായി പുൽവാമ ഡെപ്യൂട്ടി കമ്മീഷണർ ബസീർ ഉൾ ഹഖ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 25,000 രൂപയും നിസാര പരിക്കേറ്റവർക്ക് 10,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രികളിൽ സന്ദർശിച്ച് ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. പുൽവാമയിലെയും ശ്രീനഗറിലെയും വിവിധ ആശുപത്രികളിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ആരോഗ്യ പരിചരണവും നൽകുന്നുണ്ടെന്ന് ഉറപ്പാക്കിയതായും ഡെപ്യൂട്ടി കമ്മീഷണർ കൂട്ടിച്ചേർത്തു.

Bus overturns in Pulwama, four persons die tragically

Next TV

Related Stories
കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

May 13, 2025 11:08 AM

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച്...

Read More >>
Top Stories