കെകെ രമയുടെ പരാതിയിൽ കേസെടുക്കാതെ സൈബർ പൊലീസ്

കെകെ രമയുടെ പരാതിയിൽ കേസെടുക്കാതെ സൈബർ പൊലീസ്
Mar 19, 2023 09:07 AM | By Vyshnavy Rajan

തിരുവനന്തപുരം : സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരായ കെ.കെ.രമ എംഎൽഎയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കാതെ സൈബർ പൊലീസ്. പരാതിക്ക് ശേഷം പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.

പരാതി വിശദമായി പരിശോധിച്ചു തുടർ നടപടി എന്നാണ് സൈബർ പോലീസ് വൃത്തങ്ങൾ പറയുന്നത്. പരാതിയിൽ സ്പീക്കറുടെഓഫീസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

നിയമസഭ സംഘർഷത്തിൽ നേരത്തെ രമ പൊലീസിന് നൽകിയ പരാതിയിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല അതിനിടെ നിയമസഭാസ്തംഭനം ഒഴിവാക്കുന്നതിന്റ ഭാഗമായി നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ സംസാരിക്കാൻ സാധ്യത.

വി ഡി സതീശനുമായി ഒത്തു തീർപ്പ് ചർച്ചക്കായി എത്തിയ പാർലമെന്ററി കാര്യമന്ത്രി കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി ഉടൻ ചർച്ച നടത്തും എന്ന് അറിയിച്ചിരുന്നു.

അതേസമയം അടിയന്തര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുക ആണ് പ്രതിപക്ഷം.സമവായം ആയില്ലെങ്കിൽ നാളെയും സഭ സുഗമമായി നടക്കാൻ ഇടയില്ല

Cyber ​​police did not file a case on KK Rama's complaint

Next TV

Related Stories
വികസനക്കാഴ്‌ചകൾ നിറച്ച്‌  ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

May 13, 2025 06:44 AM

വികസനക്കാഴ്‌ചകൾ നിറച്ച്‌ ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് നിറഞ്ഞ ജനപങ്കാളിത്തത്തോടെ ഇന്ന് വൈകിട്ട്...

Read More >>
ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

May 13, 2025 06:15 AM

ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
Top Stories