എസ്.എഫ്.ഐയെ അടിയന്തരമായി പിരിച്ചുവിടണം- കെ. സുധാകരന്‍

എസ്.എഫ്.ഐയെ അടിയന്തരമായി പിരിച്ചുവിടണം- കെ. സുധാകരന്‍
Mar 18, 2023 11:31 PM | By Vyshnavy Rajan

തിരുവനന്തപുരം : പ്രിന്‍സിപ്പലിന് കാമ്പസില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്.എഫ്‌.ഐക്കാര്‍ തിരുവനന്തപുരം ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ 12 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്ത നടപടി പ്രാകൃതമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍.

കയ്യൂക്കിന്റെ ബലത്തില്‍ കലാലയങ്ങളില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് സമരാഭാസം നടത്തുന്ന എസ്.എഫ്.ഐയെ അടിയന്തരമായി പിരിച്ചുവിടുകയാണ് വേണ്ടതെന്നും സുധാകരൻ പറഞ്ഞു.

സ്വാതന്ത്ര്യം, സോഷ്യലിസം, മതേതരത്വം എന്നിങ്ങനെ എഴുതിവെച്ചിട്ട് അക്രമം, അരാജകത്വം, ഏകാധിപത്യം എന്നിവയാണ് നടപ്പാക്കുന്നത്. അക്രമത്തിലും ഗുണ്ടായിസത്തിലും രക്തച്ചൊരിച്ചിലിലും വിശ്വസിക്കുന്ന മാതൃസംഘടനയെ ആണ് ഇവര്‍ മാതൃകയാക്കുന്നത്. കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ചതിനും കൊടിമരം നശിപ്പിച്ചതിനും എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തതിന്റെ പ്രതികാരമാണ് അധ്യാപകര്‍ക്കെതിരെ തീര്‍ത്തത്.

മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്‍മാര്‍ വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ എസ്.എഫ്.ഐയുടെ കുട്ടിസഖാക്കള്‍ വിലസുന്നത്. ക്രിമിനലുകളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘടനയായി എസ്.എഫ്.ഐ മാറി. അധ്യാപകരെ ആക്രമിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ പേരിന് കേസെടുത്ത് രക്ഷപ്പെടാന്‍ അനുവദിക്കരുത്. അതിരുകടന്ന പിണറായി ഭക്തിയില്‍ കാഴ്ചക്കാരായി മാറിനിന്ന് രസിച്ച പൊലീസ് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്.

മലയാളഭാഷയ്ക്ക് നിരവധി പദസമ്പത്ത് സംഭാവന ചെയ്ത വ്യക്തിയാണ് പിണറായി വിജയന്‍. നികൃഷ്ടജീവി, കുലംകുത്തി, എടാ ഗോപാലകൃഷ്ണാ, കീടം, നാറി, പരനാറി, ചെറ്റ, ചെറ്റത്തരം എന്നൊക്കെ അദ്ദേഹം പലരെയും അധിക്ഷേപിച്ച് ആക്രോശിച്ചപ്പോള്‍ കുലുങ്ങിച്ചിരിച്ച സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇപ്പോള്‍ ഫ്യൂഡല്‍ മനഃസ്ഥിതിയുടെ താത്വികാവലോകനത്തിലേക്കു പോകാതെ, പിണറായിയെ ചോദ്യം ചെയ്യാനും തിരുത്താനുമാണ് തയ്യാറാകേണ്ടതെന്നും കെ. സുധാകരന്‍ പറഞ്ഞു.

SFI should be dissolved immediately - K. Sudhakaran

Next TV

Related Stories
സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യം; ഖജനാവില്‍ തൊടരുതെന്ന് കെ സുധാകരൻ

Apr 1, 2023 03:16 PM

സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യം; ഖജനാവില്‍ തൊടരുതെന്ന് കെ സുധാകരൻ

പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്‍റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്‍നിന്ന് ഒരു...

Read More >>
വൈക്കത്ത് കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നതിൽ പ്രതികരണവുമായി ശശി തരൂർ എം.പി

Apr 1, 2023 11:44 AM

വൈക്കത്ത് കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നതിൽ പ്രതികരണവുമായി ശശി തരൂർ എം.പി

കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിനിടെ കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് തെറ്റാ​ണെന്ന് ശശി തരൂർ...

Read More >>
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ അവഗണിച്ച സംഭവം; പ്രതികരണവുമായി കെ. മുരളീധരൻ രംഗത്ത്

Mar 31, 2023 02:21 PM

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ അവഗണിച്ച സംഭവം; പ്രതികരണവുമായി കെ. മുരളീധരൻ രംഗത്ത്

കോൺഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചതിൽ വീണ്ടും പ്രതികരണവുമായി കെ. മുരളീധരൻ രംഗത്ത്. എല്ലാവർക്കും പ്രസംഗിക്കാൻ അവസരം...

Read More >>
ആത്മഹത്യയിൽ നിന്ന് രക്ഷിച്ചത് രാഹുൽ ഗാന്ധി; വെളിപ്പെടുത്തലുമായി ദിവ്യ സ്പന്ദന

Mar 30, 2023 04:53 PM

ആത്മഹത്യയിൽ നിന്ന് രക്ഷിച്ചത് രാഹുൽ ഗാന്ധി; വെളിപ്പെടുത്തലുമായി ദിവ്യ സ്പന്ദന

അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേക്കിറങ്ങിയ നടിയാണ് ദിവ്യ സ്പന്ദന. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ...

Read More >>
'എന്റെ വീട്, രാഹുൽഗാന്ധിയുടെയും' വീടിന് മുമ്പിൽ ബോർഡ് വെച്ച് കോൺഗ്രസ് നേതാവ്

Mar 29, 2023 06:12 PM

'എന്റെ വീട്, രാഹുൽഗാന്ധിയുടെയും' വീടിന് മുമ്പിൽ ബോർഡ് വെച്ച് കോൺഗ്രസ് നേതാവ്

ലോക്‌സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് വീടൊഴിയാൻ നോട്ടീസ് ലഭിച്ച രാഹുൽ ഗാന്ധിക്ക് പ്രതീകാത്മകമായി സ്വന്തം വീട് സമർപ്പിച്ച് കോൺഗ്രസ്...

Read More >>
‘താൻ സവർക്കല്ല, മാപ്പ് പറയില്ല’ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഉദ്ധവ് താക്കറെ രംഗത്ത്

Mar 27, 2023 12:07 PM

‘താൻ സവർക്കല്ല, മാപ്പ് പറയില്ല’ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഉദ്ധവ് താക്കറെ രംഗത്ത്

‘താൻ സവർക്കല്ല, മാപ്പ് പറയില്ല’ എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. കോൺഗ്രസ് ബാന്ധവമൊക്കെ അംഗീകരിക്കുന്നു...

Read More >>
Top Stories










News from Regional Network