ചെന്നൈ : തമിഴ്നാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയത് പ്രണയപ്പകയിലെന്ന് പ്രാഥമിക നിഗമനം. രാധാപുരം ജില്ലയിലെ വില്ലുപുരത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെയാണ് യുവാവ് കഴുത്തറുത്ത് കൊന്നത്. ധരണിയെന്ന യുവതി (23)യാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ധരണിയും മധുപാക്കം സ്വദേശിയായ ഗണേഷും തമ്മില്‍ 5 വര്‍ഷമായി പ്രണയത്തിലായിരുന്നു. ലഹരിക്കടിമയും അക്രമ സ്വഭാവവുമുള്ള ഗണേഷുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷമാണ് ധരണി അവസാനിപ്പിച്ചത്.
തുടര്‍ന്ന് നഴ്സിങ് പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ഫെബ്രുവരിയില്‍ ലീവിനെത്തിയ ധരണിയെ കാണാന്‍ ഗണേഷ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് വീടിന് പുറത്തിറങ്ങിയ ധരണിയെ ഗണേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ഗണേഷിനെ രണ്ട് മണിക്കൂറിനകം തിരുകനൂരില്‍വച്ച് പൊലീസ് പിടികൂടി. കോടതിയും ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
The incident where a young man cut the throat of a nursing student; Love is behind the murder