തിരുവനന്തപുരം : നിയമസഭ കൂടണമെന്ന് പ്രതിപക്ഷത്തിനില്ലെന്ന് എം വി ഗോവിന്ദൻ. കോൺഗ്രസിലും ലീഗിലും പ്രശ്നമാണ്. അതു മൂടി വയ്ക്കാനാണ് നിയമസഭയിൽ കലാപം സൃഷ്ടിക്കുന്നത്.
കെ.കെ.രമ പൊട്ടലില്ലത്ത കൈക്കാണ് പ്ലാസ്റ്ററിട്ടതെന്ന് ഇപ്പോൾ വ്യക്തമായല്ലോ. പൊട്ടിയോ ഇല്ലയോയെന്ന് നോക്കാൻ ആധുനിക സംവിധാനങ്ങളുണ്ടല്ലോയെന്ന് അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസത്തിനെതിരെ വിശ്വാസികളെ കൂടെ ചേർത്ത് മുന്നോട്ട് പോകുമെന്ന് എം. വി ഗോവിന്ദൻ. പെൻഷൻ നൽകാൻ കേരളം സെസ് ഏർപ്പെടുത്തിയപ്പോൾ പശുവളർത്താൻ സെസ് ഏർപ്പെടുത്തുകയാണ് മറ്റൊരിടത്തെന്ന് അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരത്തെ പിഴയെക്കുറിച്ച് പരിശോധിച്ച് പറയും. ലോ കോളജ് അക്രമ സമരത്തെ താൻ അനുകൂലിക്കുന്നില്ല. ജനാധിപത്യ മാർഗങ്ങളിലൂടെയാണ് സമരം ചെയ്യേണ്ടത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് പറയാം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരണത്തിനില്ല. ഇന്ധന സെസുമായി മുന്നോട്ട് പോകുമെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
It is clear that KK Rama plastered his unbroken hand - MV. Govindan