ഗോവ (ഡോണാപോള): ഗോവ ഗവർണറും എഴുത്തുകാരനുമായ അഡ്വ. പി എസ് ശ്രീധരൻ പിള്ളയെ അമേരിക്കയിലെ ഫ്ലോറിഡ ആസ്ഥാനമായുള്ള ലോഗോസ് യൂനിവേഴ്സിറ്റി ഡി ലിറ്റ് നൽകി ആദരിച്ചു. നിയമ രംഗത്തിന് വിശേഷിച്ചും ,നിയമ ഗ്രന്ഥങ്ങളുടെ രചനകളിലൂടെ നിയമ മേഖലയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് ഡി ലിറ്റ് നൽകിയത്.

192 ഗ്രന്ഥങ്ങളുടെ കർത്താവായ പി എസ് ശ്രീധരൻ പിള്ള ഇംഗ്ലീഷിലും മലയാളത്തിലുമായി മുപ്പതോളം നിയമ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗുഡ്നസ്സ് ടി.വി. എക്സി. ഡയറക്ടർ ഡോ. പി സി അലക്സ് ചാലങ്ങാടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗോവ, ദാമൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറൗ, കുണ്ടൈ തപോഭൂമി ശ്രീദത്ത പത്മനാഭ പീഠ് മഠാധിപതി പത്മശ്രീ ബ്രഹ്മേശാനന്ദ സ്വാമിജി, ലോഗോസ് യൂനിവേഴ്സിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിയും കോഡിനേറ്ററുമായ ഡോ.സുശീൽ കുമാർ ശർമ്മ, രാജ്ഭവൻ സെക്രട്ടറി ശ്രീ.എം ആർ എം റാവു ഐ എ എസ് , ഡോ. അനിൽ മാത്യൂ , അജി വർക്കല തുടങ്ങിയവർ സംബന്ധിച്ചു.
Governor of Goa PS Sreedharan Pillai was honored with Logos University D.Litt
