തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്‍റെ പരാമര്‍ശങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി കെ കെ ശൈലജ ടീച്ചര്‍ രംഗത്ത്. കെ സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ഓരോരുത്തരും അവരവരുടെ സംസ്കാരത്തിനനുസരിച്ചാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നതെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജനാധിപത്യ-പുരോഗമന സമൂഹത്തിന് ഭൂഷണമല്ലാത്ത ഇത്തരം പ്രതികരണങ്ങൾക്കെതിരെ പൊതു സമൂഹത്തിന്‍റെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
കേരളത്തിൻ്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്.
ഓരോരുത്തരും അവരവരുടെ സംസ്കാരത്തിനനുസരിച്ചാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത്. ജനാധിപത്യ-പുരോഗമന സമൂഹത്തിന് ഭൂഷണമല്ലാത്ത ഇത്തരം പ്രതികരണങ്ങൾക്കെതിരെ പൊതു സമൂഹത്തിൻ്റെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.
K Sudhakaran's remarks against the Chief Minister; KK Shailaja teacher is on stage with severe criticism
