ഓസ്കാര്‍ വേദിയില്‍ കറുത്ത വസ്ത്രത്തില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി; റെഡ് കാര്‍പ്പറ്റ് ദൃശ്യങ്ങള്‍ പങ്കുവച്ച് ദീപിക

ഓസ്കാര്‍ വേദിയില്‍ കറുത്ത വസ്ത്രത്തില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി; റെഡ് കാര്‍പ്പറ്റ് ദൃശ്യങ്ങള്‍ പങ്കുവച്ച് ദീപിക
Mar 14, 2023 12:31 PM | By Athira V

ഹോളിവുഡ്: ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഈ വര്‍ഷം ഓസ്കാര്‍ വേദിയില്‍ ഉണ്ടായത്. രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ഇന്ത്യയിലേക്ക് എത്തി. ഇതിനൊപ്പം തന്നെ നടി ദീപിക പദുക്കോണ്‍ അവതാരകയുടെ വേഷത്തില്‍ ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ വേദിയില്‍ ലോകകപ്പ് അവതരിപ്പിച്ച് തിളങ്ങിയ ദീപിക വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയ നിമിഷങ്ങളായിരുന്നു അത്.


ഓസ്കാറില്‍ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്‍റെ പെര്‍ഫോമന്‍സിന് മുന്‍പ് ഗാനം പരിചയപ്പെടുത്തിയാണ് ദീപിക ഓസ്കാര്‍ വേദിയില്‍ എത്തിയത്. ഓസ്കാര്‍ പുരസ്കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്, അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക.

https://instagram.com/deepikapadukone?igshid=YmMyMTA2M2Y=

വളരെ രസകരമായി നാട്ടു നാട്ടു എന്ന പാട്ടിനെ പരിചയപ്പെടുത്തി ദീപിക സദസ്സിന്റെ കൈയ്യടിയും നേടി. വളരെ മനോഹരമായ കറുത്ത വസ്ത്രത്തില്‍ ആയിരുന്നു ദീപിക. ദീപികയുടെ ഓസ്കാര്‍ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ ഇതിനകം വൈറലാണ്. ഒരു ക്ലാസിക് ബ്ലാക്ക് ലൂയിസ് വിറ്റണ്‍ ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ദീപിക കാണപ്പെട്ടത്.


റെഡ് കാര്‍പ്പറ്റ് ദൃശ്യങ്ങള്‍ ദീപിക തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെയും ഓസ്കാര്‍ വേദിയില്‍ ദീപിക എത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ താന്‍ പരിചയപ്പെടുത്തിയ ഗാനത്തിന് അതും ഇന്ത്യന്‍ ഗാനത്തിന് പുരസ്കാരം കിട്ടി എന്ന സന്തോഷവും ദീപികയ്ക്കുണ്ട്. നാട്ടു നാട്ടുവിന് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സദസില്‍ ദീപിക ആനന്ദ കണ്ണീര്‍ പൊഴിക്കുന്ന വീഡിയോ വൈറലാകുകയാണ്. അന്താരാഷ്ട്ര വേദിയില്‍ ദീപിക താരമാകുന്നത് ഇത് ആദ്യമായല്ല.

https://www.instagram.com/p/CptL1UcsLAG/?igshid=YmMyMTA2M2Y=

കഴിഞ്ഞ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ഖത്തറിലെ സ്റ്റേഡിയത്തിൽ ഒരുമിച്ചാണ് രൺവീർ സിങ്ങും ദീപിക പദുകോണും വീക്ഷിച്ചത്. മത്സരത്തിന് മുമ്പ് മുൻ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കർ ​​കാസിലസിനൊപ്പം ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തിരുന്നു.ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോണ്‍സര്‍ ചെയ്ത ലൂയിസ് വ്യൂട്ടൺ എന്ന ആംഢബര ബ്രാന്‍റിന്‍റെ അംബാസിഡറായാണ് അന്ന് ദീപിക ലോകകപ്പ് അനാവരണം ചെയ്തത്.

Bollywood star beauty shines in a black dress at the Oscars; Deepika shares red carpet scenes

Next TV

Related Stories
#fashion | കാഷ്വല്‍ ഔട്ട്ഫിറ്റിലും സെക്‌സി; ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശോഭിത

Feb 21, 2024 08:37 AM

#fashion | കാഷ്വല്‍ ഔട്ട്ഫിറ്റിലും സെക്‌സി; ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശോഭിത

ഇപ്പോഴിതാ കാഷ്വല്‍ വസ്ത്രത്തിലുള്ള ശോഭിതയുടെ ഒരു ഫോട്ടോഷൂട്ടാണ് ഇന്‍സ്റ്റഗ്രാമില്‍...

Read More >>
#fashion |  ഡ്രസ്സിങിലുമാകാം ഉത്തരവാദിത്തം, വാർഡ്റോബ് ട്രാക്കിങിലൂടെ; ഫാഷൻ ലോകത്തെ വിപ്ലവം ഇനി ഇതാണ്

Feb 12, 2024 10:54 PM

#fashion | ഡ്രസ്സിങിലുമാകാം ഉത്തരവാദിത്തം, വാർഡ്റോബ് ട്രാക്കിങിലൂടെ; ഫാഷൻ ലോകത്തെ വിപ്ലവം ഇനി ഇതാണ്

നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ പാന്റ്, ഷർട്ട്, ‍‍‌ടോപ് എന്നിങ്ങനെ ഓരോ വിഭാഗങ്ങളായി റെക്കോർഡ്...

Read More >>
#fashion | യവന സുന്ദരിയെപ്പോലെ റിമ കല്ലിങ്കല്‍; വൈറലായി ഫോട്ടോഷൂട്ട്

Feb 10, 2024 10:15 PM

#fashion | യവന സുന്ദരിയെപ്പോലെ റിമ കല്ലിങ്കല്‍; വൈറലായി ഫോട്ടോഷൂട്ട്

പ്ലെയിന്‍ പച്ച മെറ്റീരിയലും മഞ്ഞയും പച്ചയും ചേര്‍ന്ന ചെക്ക് ഡിസൈന്‍ വരുന്ന മെറ്റീരിയലുമാണ് ഈ ഔട്ട്ഫിറ്റിനായി...

Read More >>
#fashion | കാഞ്ചീപുരമോ ഫാൻസിയോ; ഏതുമാകട്ടെ സാരിയിൽ തൃഷ താൻ ബെസ്റ്റ്

Feb 6, 2024 03:50 PM

#fashion | കാഞ്ചീപുരമോ ഫാൻസിയോ; ഏതുമാകട്ടെ സാരിയിൽ തൃഷ താൻ ബെസ്റ്റ്

ഒരു പരസ്യ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിലാണ് തൃഷ ഈ സാരിയിൽ എത്തിയത്. മരതക നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ചോക്കറും കമ്മലും സാരിക്കൊപ്പം...

Read More >>
#fashion | മഞ്ഞയില്‍ മനോഹരിയായി മാളവിക മോഹനൻ

Feb 1, 2024 12:57 PM

#fashion | മഞ്ഞയില്‍ മനോഹരിയായി മാളവിക മോഹനൻ

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം...

Read More >>
Top Stories