വീട്ടിൽ കാബേജ് ഇരിപ്പുണ്ടോ? എന്നാൽ ഇന്ന് കറുമുറെ തിന്നാൻ പക്കോഡ് ഉണ്ടാക്കിയാലോ? കാബേജ് കൊണ്ട് പക്കോഡ ഉണ്ടാക്കാം ഇനി എളുപ്പത്തിൽ...

ആവശ്യമുള്ള സാധനങ്ങൾ
• കൊത്തിയരിഞ്ഞ കാബേജ് രണ്ട് കപ്പ്
കടലപ്പൊടി- മുക്കാൽ കപ്പ്
. അരിഞ്ഞ സവാള- ഒന്ന്
അരിപ്പൊടി- കാൽ കപ്പ്
• മുളകുപൊടി ഒരു ടീസ്പൂൺ
* മഞ്ഞൾപൊടി കാൽ സ്പൂൺ
ഇരി, വെളുത്തുള്ളി പേസ്റ്റ് ഒരു ടിസ്പൂൺ
കറിവേപ്പില -രണ്ട് തണ്ട്
ഉപ്പ്, എണ്ണ പാകത്തിന്
തയ്യാറാക്കുന്ന വിധം
കാബേജും സവാളയും പിഴിഞ്ഞ് വെള്ളം കളയുക. ചേരുവകൾ എല്ലാം വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് മാവുണ്ടാക്കുക. ചൂടായ എണ്ണയിൽ ഇത് അൽപാൽപമായി കോരിയിട്ട് ചുവക്കെ വറുക്കുക.
ടിഷ്യു പേപ്പറിൽ നിരത്തി എണ്ണ കളഞ്ഞ ശേഷം ചട്ണി കൂട്ടി ചൂടോടെ കഴിക്കാം.
Cabbage Pakoda is now easy to prepare
