ഗാർഹിക പീഡനം; വേണം സാമൂഹിക കൂട്ടായ്മ

ഗാർഹിക പീഡനം; വേണം സാമൂഹിക കൂട്ടായ്മ
Mar 1, 2023 08:39 PM | By Vyshnavy Rajan

മൂഹത്തിൽ വർദ്ധിച്ചുവരുന്ന ഗാർഹിക പീഡനത്തിനെതിരെ സാമൂഹിക കൂട്ടായ്മ അനിവാര്യമാണെന്ന് സുബൈദ എ കെ. ജില്ലാ പാരാ ലീഗൽ വളണ്ടിയറായി കഴിഞ്ഞ വർഷമാണ് സുബൈദ എ കെ.യെ തെരഞ്ഞെടുത്തത്. തൂണേരി കോടഞ്ചേരി സ്വദേശിനിയായ ഇവർ സ്വ പ്രയത്നത്തിലാണ് ഈ ഒരു അംഗീകാരത്തിന് അർഹയായത്.

രാഷ്ട്രീയ സാമൂഹിക പ്രവർത്തക എന്നുള്ള നിലയിൽ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദിച്ച ഒരു ധീര വനിത കൂടിയാണ് ഇവർ. വർഷങ്ങളായി നോർക്ക റൂട്ട്സിന്റെ ഡോക്യുമെന്റ് ക്ലിയറൻസ്, നിയമപരമായ സഹായങ്ങൾ, എന്നിവ ചെയ്തുവരുന്നു. 22,000 ഓളം ആളുകളെയാണ് സ്വന്തം കൈപ്പടയിൽ എഴുതി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കിയത്.

ഇത് വലിയ നേട്ടമായി സുബൈദ കണക്കാക്കുന്നു. കൂടാതെ 25000 ത്തോളം പേരെ നോർക്കാ റൂട്ട്സിൽ അംഗങ്ങളാക്കാനും സാധിച്ചു. നിരവധി കൂട്ടായ്മയുടെ ഭാഗമായി ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങളും ചെയ്യുവാൻ സാധിച്ചു. ഒരു സ്ത്രീയെന്ന നിലയിൽ സമൂഹത്തെ സേവിക്കാൻ സാധിച്ചത് വലിയൊരു അംഗീകാരമായി കണക്കാക്കുന്നു.

കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി പഴമയിൽ നിന്നും പുതുമയിലേക്കുള്ള കുതിച്ചുചാട്ടത്തിനിടയിൽ, മനുഷ്യർ പല നന്മകളും കൈവിട്ടതായി കാണാം. ഇതിന്റെ പ്രത്യക്ഷ ഉദാഹരണം കടത്തനാട്ടിൽ തന്നെ കാണുവാൻ സാധിക്കും. ഒരുകാലത്ത് ഒരുനേരത്തെ ആഹാരത്തിനു വേണ്ടി നെട്ടോട്ടമോടിയിരുന്ന ഒരു ജനത ഇന്ന് ആഹാരത്തിനേക്കാൾ വകയുള്ള അവസ്ഥയിലായപ്പോൾ പല നന്മകളും മറന്നു.


വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ പോലും ഏൽപ്പിക്കുന്ന ഒരു കാലഘട്ടമാണിത്. ആഹാരം പോലും കഴിക്കാതെ, സ്വന്തം ഭക്ഷണം മകനുവേണ്ടി അല്ലെങ്കിൽ മക്കൾക്ക് വേണ്ടി ഒഴിച്ചുകൊടുത്ത അമ്മമാരായിരുന്നു പണ്ട് കാലത്തെ അമ്മമാർ. അക്കാലത്ത് റേഷൻ ഷോപ്പിൽ നിന്നും ലഭിക്കുന്ന തുച്ഛമായ അരി മക്കൾക്ക് വേണ്ടി പാകം ചെയ്ത് നൽകി കഞ്ഞി വെള്ളം മാത്രം കുടിച്ചിരുന്ന അമ്മമാർ ഉണ്ടായിരുന്നു.

അത്തരത്തിൽ വളരെ ത്യാഗവും, പീഡനവും എല്ലാം പേറി സഹിച്ചുകൊണ്ടാണ് ഓരോ മക്കളെയും വളർത്തി വലുതാക്കിയത്. എന്നാൽ, വളരെ ദൗർഭാഗ്യകരം എന്ന് പറയട്ടെ, അതേ മക്കൾ ഇന്ന് വലുതായി വലിയ ജോലിയും പത്രാസും ഒക്കെ ആയപ്പോൾ സ്വന്തം അമ്മമാരെ മറക്കുന്നു. സ്വന്തം അമ്മമാർ കഴിക്കുന്ന ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്.

അതും അഭ്യസ്തവിദ്യരായ അധ്യാപകരെ പോലോത്ത ആൾക്കാരാണ് ഇത് ചെയ്തത് എന്ന് ഓർക്കുമ്പോൾ അതിലേറെ ദുഃഖവും. ഇന്നും ഒരുപക്ഷേ നമ്മുടെ അയൽപ്പക്കങ്ങളിലും ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കുന്നുണ്ടാകാം. ജില്ലാ പാരാ ലീഗൽ വളണ്ടിയർ ആവുന്നതിനു മുമ്പ് തന്നെ, ഒരു സാമൂഹിക പ്രവർത്തക എന്നുള്ള നിലയിൽ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ തനിക്ക് സാധിച്ചിട്ടുണ്ട്.


അക്കാലത്ത് വളരെ ദുർബലരായ സ്ത്രീ ജനവിഭാഗങ്ങൾ സ്വന്തം മക്കൾ ചെയ്യുന്ന ക്രൂരതക്കെതിരെ മിണ്ടുമായിരുന്നില്ല. ഒരു ദിവസം തൻ്റെ അയൽപ്പക്കത്തുള്ള ഒരമ്മ എന്നോട് കാര്യം പറഞ്ഞപ്പോഴാണ് തനിക്ക് ഇതിൽ ഇടപെടണം എന്നുള്ള ഒരു പ്രചോദനം ഉണ്ടായത്. അതായത് താൻ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ മകൻ, ഇപ്പോൾ താൻ കഴിക്കുന്ന ഭക്ഷണത്തിൽ പോലും മണ്ണ് വാരി ഇടുന്നു എന്നുള്ള അതീവ ദുഃഖകരമായ ഒരു സത്യം, വളരെ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ തന്നിലുള്ള മനുഷ്യത്വവും പര സ്നേഹവും ഉണർന്നു.

ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി ഇക്കാര്യത്തിൽ ഇന്ന് തന്നെ ഈ നിമിഷം തന്നെ എനിക്ക് തീരുമാനം ഉണ്ടാകണമെന്ന് വളരെ ആർജ്ജവത്തോടെ പറഞ്ഞു. വലിയ പ്രലോഭനങ്ങൾ ഉണ്ടായിട്ടുപോലും, പിന്തിരിയാതെ നിശ്ചയദാർഢ്യത്തോടുകൂടി ആ അമ്മക്ക് തനിക്ക് നീതി വാങ്ങിച്ചു കൊടുക്കുവാൻ സാധിച്ചു. ഇന്നും എപ്പോഴെങ്കിലും ആ അമ്മ തന്നെ കണ്ടു കഴിഞ്ഞാൽ ഈ കാര്യങ്ങൾ ഓർത്തു പറയും.

അതേപോലെ മറ്റൊരു അഭ്യസ്ത വിദ്യ നായ ഒരു വ്യക്തി തന്റെ മാതാപിതാക്കളോട് ക്രൂരകൃത്യം ചെയ്തപ്പോഴും അക്കാര്യത്തിൽ ഗാർഹിക പീഡനം അനുഭവിച്ച മാതാപിതാക്കൾക്ക് നീതി വാങ്ങിച്ചു കൊടുക്കാൻ സാധിച്ചു. ഈ രണ്ടു പ്രശ്നങ്ങളിലും കുടുംബ പ്രശ്നമാണ് എന്ന് വരുത്തി രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും ഒഴിഞ്ഞുമാറിയതായിരുന്നു. അക്കാര്യത്തിൽ ആയിരുന്നു സ്വമേധയാ താൻ ഈ ഒരു പ്രവർത്തി ചെയ്തത്.


ഈ രണ്ടു കുടുംബങ്ങൾക്കും നീതി ലഭ്യമാക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും, അണു കുടുംബ വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനിടയിൽ പല നല്ല കാര്യങ്ങളും മനുഷ്യരിൽ നിന്നും അകന്നു പോയി. മാതാപിതാക്കളോടുള്ള ബഹുമാനം, ആദരവ്, ദയ ഇതെല്ലാം അന്യം നിന്നുപോയി. സ്വന്തം വ്യക്തി താൽപര്യം എന്നുള്ള ലഘുവായ ഒരു ലക്ഷ്യത്തിലേക്കുള്ള സമൂഹത്തിന്റെ അപകടകരമായ പോക്ക് തടയേണ്ടത് വളരെ അത്യാവശ്യമാണ്.

അതുകൊണ്ട് ബലഹീനരായ സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരു കൂട്ടായ്മ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതും പ്രായം കഴിഞ്ഞ വീട്ടമ്മമാരുടെ പ്രശ്നത്തിൽ പ്രത്യേകിച്ചും. കഴിഞ്ഞവർഷമായിരുന്നു തനിക്ക് കോഴിക്കോട് ജില്ലാ ജഡ്ജിൽ നിന്നും വടകരയിൽ വെച്ച് മികച്ച പാരാലീഗൽ വളണ്ടിയർ ഐഡന്റിറ്റി കാർഡ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സമൂഹത്തിന്റെ അടിത്തട്ടിൽ ചെന്നിറങ്ങി അമ്മമാരുടെ വേദന മനസ്സിലാക്കേണ്ടതുണ്ട്.

അതിനൊരു വലിയ കൂട്ടായ്മ അത്യാവശ്യമാണ്. ഏകദേശം 500 ലധികം നാദാപുരം നിയോജക മണ്ഡലത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. അവരുടെ വീട്ടിലോ അവരുടെ അയൽപക്കങ്ങളിലോ, ചുറ്റുവട്ടങ്ങളിലോ, ഏതെങ്കിലും രീതിയിൽ സ്ത്രീകൾ പീഡനം അനുഭവിക്കുന്നുണ്ടെങ്കിൽ അത് വ്യക്തമായി പുറം ലോകത്തെ അറിയിക്കുവാൻ വേണ്ടിയാണിത്.

ഇക്കാര്യത്തിൽ തന്റെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രവർത്തനവുമായാണ് മുന്നോട്ടു പോകുന്നത്. ഈ വിഷയത്തിൽ, ബന്ധപ്പെട്ട രാഷ്ട്രീയ പോലീസ് നീതി നിർവ്വഹകരുടെ അടുത്തുനിന്നും ശക്തമായ പിന്തുണയും ഞങ്ങൾ ആവശ്യപ്പെടുന്നു.

domestic violence; We need social cohesion

Next TV

Related Stories
#LokSabhaElection2024 | രാജ്യം വേണോ? വേണം നന്മയുടെ, നേരിൻ്റെ പക്ഷം

Apr 24, 2024 08:46 AM

#LokSabhaElection2024 | രാജ്യം വേണോ? വേണം നന്മയുടെ, നേരിൻ്റെ പക്ഷം

വിവരണാതീതമായ ത്യാഗസഹനങ്ങളിലൂടെ പൂർവീകർ പൊരുതിനേടിയ പൗരാവകാശങ്ങളാണ് നാമിന്ന്...

Read More >>
#ElectionCampaign | തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും

Apr 18, 2024 11:51 AM

#ElectionCampaign | തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും

ഗുരുതരമായിരിക്കും പലപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങള്‍. മുന്‍ തെരഞ്ഞെടുപ്പ് കാലങ്ങളെക്കാള്‍ കൂടുതലാണ് ഇത്തവണ വ്യക്തിഹത്യ. അവയെ ഫലപ്രദമായി...

Read More >>
#EidalFitr | ഈദുൽ ഫിത്ത്വർ ഒരു സ്നേഹ സന്ദേശം

Apr 9, 2024 10:05 PM

#EidalFitr | ഈദുൽ ഫിത്ത്വർ ഒരു സ്നേഹ സന്ദേശം

കുടുംബ വീടുകളിൽ സന്ദർശനം നടത്തി, സമ്മാനങ്ങൾ നൽകി,പുതുവസ്ത്രം ധരിച്ച്,സ്വാദിഷ്ടമായ ആഹാരം കഴിച്ച്,സുഗന്ധം പൂശി സന്തോഷാനുഗ്രാത്താൽ നാം...

Read More >>
LokSabhaElection2024 | വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ തെരഞ്ഞെടുപ്പ്

Apr 3, 2024 10:00 PM

LokSabhaElection2024 | വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ തെരഞ്ഞെടുപ്പ്

ഇ​​​ത്ര​​​യേ​​​റെ ഉ​​​ത്ക​​​ണ്ഠ​​​യു​​​ടെ​​​യും ആ​​​ശ​​​ങ്ക​​​യു​​​ടെ​​​യും നി​​​ഴ​​​ലി​​​ൽ നി​​​ൽ​​​ക്കു​​​മ്പോ​​​ഴും എ​​​ല്ലാം...

Read More >>
#WorldHappinessIndex | 2024ലെ ലോക സന്തോഷ സൂചിക റിപ്പോർട്ട് നൽകുന്ന സന്ദേശം

Mar 23, 2024 04:16 PM

#WorldHappinessIndex | 2024ലെ ലോക സന്തോഷ സൂചിക റിപ്പോർട്ട് നൽകുന്ന സന്ദേശം

മനുഷ്യ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്ന സന്തോഷങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഓരോ രാജ്യത്തിലെയും വിവിധ...

Read More >>
#ElectionConvention | വിവാദങ്ങൾക്ക് വഴി തുറക്കുമോ ? വടകരയിൽ സി കെ പിയും പത്മജ വേണുഗോപലും ഒരേ വേദിയിൽ

Mar 20, 2024 07:42 AM

#ElectionConvention | വിവാദങ്ങൾക്ക് വഴി തുറക്കുമോ ? വടകരയിൽ സി കെ പിയും പത്മജ വേണുഗോപലും ഒരേ വേദിയിൽ

എൻ ഡി എ തെരഞ്ഞെടുപ്പ് പരിപാടിയിൽ സി കെ പി യെ ഒഴിവാക്കി പത്മജക്ക് അമിത പ്രാധാന്യം നൽകിയെന്ന് ആരോപണം...

Read More >>
Top Stories










GCC News