സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് കൊടുക്കാൻ ചിക്കൻ കൊണ്ട് ഒരു സ്പെഷ്യൽ വിഭവം തയ്യാറാക്കിയാല്ലോ. രുചിയിൽ ഏറെ മുമ്പിലുള്ള ഈ വിഭവം യ്യാറാക്കാനും വളരെ എളുപ്പമാണ്. ചിക്കന്‍ ക്രീമി പാന്‍ട്രീസ് ഇനി എളുപ്പത്തിൽ തയ്യാറാക്കാം, റെസിപ്പി

ആവശ്യമുള്ള സാധനങ്ങൾ
വേവിച്ച ചിക്കൻ- അരക്കപ്പ്
• സവാള - ഒന്ന്
കാപ്സിക്കം - അരക്കഷ്ണം
- പച്ചമുളക് - ഒന്ന്
- ഗാർലിക് പൗഡർ - അര ടേബിൾ സ്പൂൺ
- മുളകുപൊടി - അര ടീസ്പൂൺ
• കോക്കനട്ട് മിൽക്ക് അരക്കപ്പ്
• സമൂസാ ഷീറ്റ് പത്ത
തയ്യാറാക്കുന്ന വിധം
പാൻ ചൂടാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് സവാള വഴറ്റുക. ശേഷം പച്ചമുളക്, കാപ്സിക്കം, ഗാർലിക് പൗഡർ എന്നിവ ചേർത്ത് വീണ്ടും ഇളക്കുക.
നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേക്ക് പാകത്തിന് ഉപ്പും മുളകും ചേർത്ത് വേവിച്ച ചിക്കൻ പിച്ചി കഷണങ്ങളാക്കി ഇടാം. ഇതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി എന്നിവയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
ശേഷം കാൽ ഗ്ലാസ് ചൂട് വെള്ളത്തിൽ മൂന്ന് ടീസ്പൂൺ കോക്കനട്ട് പൗഡർ കലക്കിയത് ഒഴിച്ച് വീണ്ടും ഇളക്കാം. കുറുകിക്കഴിഞ്ഞാൽ അടുപ്പിൽ നിന്നിറക്കി ചൂടാറാൻ വെയ്ക്കാം.
ഇനി സമൂസാഷീറ്റ് ഗുണന ചിഹ്നത്തിന്റെ ആകൃതിയിൽ (ഒന്നിന് മുകളിൽ ഒന്നായി) വെച്ച് തയ്യാറാക്കിയ ഫില്ലിങ് നടുവിൽ നിരത്തുക. ശേഷം വശങ്ങൾ മടക്കി ചതുരത്തിലാക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കാം.
Chicken Creamy Pantries is now easy to prepare, recipe
