മൂന്നാർ : വസന്തത്തിന്റെ വരവറിയിച്ച് മൂന്നാറില്‍ ജെക്രാന്ത മരങ്ങള്‍ പൂവിട്ടു. പള്ളിവാസല്‍, വഗുവരെ പ്രദേശങ്ങളിലാണ് പ്രകൃതിയെ കൂടുതൽ സുന്ദരിയാക്കിക്കൊണ്ട് ഈ വയലറ്റ് വിസ്മയമൊരുങ്ങിയിരിക്കുന്നത്.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പള്ളിവാസല്‍ മുതല്‍ ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടുവരെയുള്ള ഭാഗത്തും മൂന്നാര്‍മറയൂര്‍ റോഡില്‍ വഗുവരെ ഭാഗത്തുമാണ് ഈ കാഴ്ച ഏറ്റവും അധികം കാണുന്നത്.
തെക്കേ അമേരിക്കന്‍ സ്വദേശിയായ ഈ വൃക്ഷം മെക്‌സിക്കോ, അമേരിക്ക, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. ബയഗ്‌നോനീസ്യ പൂമര കുടുംബത്തിലെ ഒരു ഇനമാണ് നീലവാക എന്നറിയപ്പെടുന്ന ഈ ജെക്രാന്ത. ശാസ്ത്രീയനാമം ജെക്രാന്ത മിമോസിഫോളിയ എന്നാണ്.
പ്രദേശമാകെ പൂത്തുനില്‍ക്കുന്ന വന്‍ മരങ്ങളുടെ കാഴ്ച കാണാന്‍ സഞ്ചാരികളുടെ വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മൂന്നു മാസത്തേക്കെങ്കിലും പൂക്കള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Gekrantha bloomed in Pallivasal and Vaguvara; Many tourists visit Munnar to see Violet Spring
