സാമ്പത്തിക അസ്ഥിര; പിരിച്ചുവിടലുമായി ഡെൽ

സാമ്പത്തിക അസ്ഥിര; പിരിച്ചുവിടലുമായി ഡെൽ
Feb 8, 2023 07:38 AM | By Nourin Minara KM

സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടലുമായി ഡെൽ ടെക്നോളജീസ്. ഏകദേശം 6,650 ജോലിക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആകെയുള്ള ജീവനക്കാരുടെ അഞ്ചു ശതമാനത്തോളം വരുമിത്.

പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് കുറയുന്ന സാഹചര്യം തങ്ങളെ ബാധിച്ചെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ബ്ലൂംബെർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

'ഭാവി സംബന്ധിച്ച് അനിശ്ചിതതത്വമാണ്, തങ്ങൾ നേരിടുന്ന വിപണി സാഹചര്യങ്ങളെ കുറിച്ച് കമ്പനി വിശദമാക്കി'. കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് ക്ലാർക്കാണ് ജീവനക്കാർക്കുള്ള മെമ്മോയിൽ ഇതെക്കുറിച്ച് വിശദമാക്കുന്നത്.

മുൻകാല ചെലവ് ചുരുക്കൽ നടപടികൾ, നിയമനത്തിന് താൽക്കാലിക വിരാമം, യാത്രയുടെ പരിധി എന്നിവയെ കുറിച്ചും മെമ്മോയിൽ പരാമർശിക്കുന്നുണ്ട്.

ഡിപ്പാർട്ട്‌മെന്റ് പുനഃസംഘടനകളും ജോലി വെട്ടിക്കുറയ്ക്കലും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള അവസരമാണെന്ന് കമ്പനി വക്താവ് പറഞ്ഞു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞ റോയിട്ടേഴ്സിന്റെ മെയിലിനോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന പലിശനിരക്കും കാരണം ഉപഭോക്തൃ, കോർപ്പറേറ്റ് ചെലവുകൾ ചുരുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രമുഖ കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണിപ്പോൾ.

മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായി ഡിസ്നിയും പിരിച്ചുവിടൽ നടപടി അവതരിപ്പിച്ചിരുന്നു.ആമസോണിലെ കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

പിരിച്ചുവിടൽ ഏകദേശം 2300 ജീവനക്കാരെ കൂടി ബാധിക്കുമെന്നാണ് നിലവിലെ സൂചന. നേരത്തെ 18000 പേർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണിത്.

യു.എസിലെ തൊഴിൽ നിയമം അനുസരിച്ച് കൂട്ടപ്പിരിച്ചുവിടലിന് 60 ദിവസം മുൻപ് തന്നെ പിരിച്ചുവിടൽ ബാധിക്കുന്ന ജീവനക്കാരെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കണം. യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് നിലവിലെ പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്.

ഈ വർഷം മാർച്ച് മുതൽ കമ്പനി പിരിച്ചുവിടൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ പിരിച്ചുവിടലിൽ ഇന്ത്യക്കാരുമുണ്ടാകും.ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരിൽ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടൽ ബാധിക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരങ്ങൾ.

Dell lays off citing financial instability

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories










GCC News