തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ആലപ്പുഴ കൈനകരി പുത്തൻചിറ വീട്ടിൽ സഞ്ജു ( 23 ) ആണ് അറസ്റ്റിലായത്.

നിരണം സ്വദേശിനിയായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് റേഡിയോളജി ഡിപ്ലോമ പഠിക്കുകയായിരുന്ന പ്രതിയെ മംഗലാപുരത്തെ താമസസ്ഥലത്തുനിന്നും ആണ് പിടികൂടിയത്.
സി.ഐ ഇ.ഡി ബിജുവിന്റെ നിർദ്ദേശാനുസരണം എസ്.ഐ കവിരാജ്, എസ്.ഐ എസ്.എസ് അനിൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
An underage girl whom he met through Instagram was molested; The youth was arrested
