കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി
Feb 5, 2023 02:52 PM | By Vyshnavy Rajan

ന്യൂഡൽഹി : കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. എയർലൈൻസിന്റെ എഎ293 വിമാനത്തിൽ ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട മീനാക്ഷി സെൻ​ഗുപ്ത എന്ന യുവതിയെയാണ് വിമാന അധികൃതർ ഇറക്കി വിട്ടത്.

ക്രൂ നിർദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് യാത്രാക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. യാത്ര വേളയിൽ വിമാനത്തിലേക്ക് കയറിയപ്പോൾ കയ്യിലുള്ള ബാ​ഗ് മുകളിലേക്ക് എടുത്ത് വെക്കാൻ അധികൃതർ ആവശ്യപ്പെട്ടു.

എന്നാൽ കുറച്ച് നാളുകൾ മുൻപാണ് മീനാക്ഷി സെൻ​ഗുപ്തയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. അത്കൊണ്ട് ഒറ്റയ്ക്ക് അത് ചെയ്യാൻ സാധിക്കില്ലെന്നും, ബാ​ഗ് മുകളിലേക്ക് വെക്കാൻ തന്നെ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ അങ്ങനെ ചെയ്യാൻ ഇത് എന്റെ ജോലി അല്ലെന്നായിരുന്നു വിമാന അധികൃതർ യുവതിക്ക് നൽകിയ മറുപടി.

അതിന് ശേഷം യുവതിയോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിൽ നടന്ന ഈ സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജി അരുൺ കുമാർ വ്യക്തമാക്കി.

അഞ്ച് പൗണ്ടിൽ കൂടുതൽ ഭാരമുള്ള ബാഗ് എടുത്തുവയ്ക്കാൻ സഹായം ചോദിച്ചപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും കാണിച്ച് ഇവർ അമേരിക്കൻ എയർലൈൻസിനെതിരെ പോലീസിൽ പരാതി നൽകി.

കൂടാതെ ഈ വിഷയത്തിൽ ഒരു റിപ്പോർട്ട് തേടുകയും, ഇത് പരിശോധിക്കുകയും ചെയ്യുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജി അരുൺ കുമാറും വ്യക്തമാക്കി.

Complaint that a woman suffering from cancer was kicked off the plane

Next TV

Related Stories
മദ്യലഹരിയിൽ ഇൻഡിഗോ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം; സ്വീഡിഷ് പൗരൻ അറസ്റ്റിൽ

Apr 1, 2023 08:38 PM

മദ്യലഹരിയിൽ ഇൻഡിഗോ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം; സ്വീഡിഷ് പൗരൻ അറസ്റ്റിൽ

മദ്യലഹരിയിൽ ഇൻഡിഗോ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. 63കാരനായ എറിക് ഹരാൾഡ് ജോനാസ് വെസ്റ്റ്‌ബെർഗാണ്...

Read More >>
രാഹുൽ ഗാന്ധിക്ക് വീട് നൽകാൻ സേവാദൾ നേതാവ്; രജിസ്ട്രേഷൻ നടപടികളോട് സഹകരിക്കണമെന്നാവശ്യം

Apr 1, 2023 02:20 PM

രാഹുൽ ഗാന്ധിക്ക് വീട് നൽകാൻ സേവാദൾ നേതാവ്; രജിസ്ട്രേഷൻ നടപടികളോട് സഹകരിക്കണമെന്നാവശ്യം

ദില്ലി മംഗോൾപുരിയിലെ വീട് രാഹുൽ ഗാന്ധിക്ക് നൽകുമെന്നാണ് രാജ്‌കുമാരി ഗുപ്ത...

Read More >>
കോഴി പക്ഷിയല്ല മൃഗമെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ; കോഴികർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും

Apr 1, 2023 12:46 PM

കോഴി പക്ഷിയല്ല മൃഗമെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ; കോഴികർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും

കോഴികളെ കശാപ്പുശാലകളിൽ വച്ച് മാത്രമേ അറുക്കാൻ അനുവദിക്കാവൂ എന്നാണ് ഇവരു​ടെ...

Read More >>
കാവിക്കൊടിയെ അപമാനിച്ചെന്ന ആരോപണം; 18കാരൻ അറസ്റ്റിൽ

Apr 1, 2023 11:33 AM

കാവിക്കൊടിയെ അപമാനിച്ചെന്ന ആരോപണം; 18കാരൻ അറസ്റ്റിൽ

കാവിക്കൊടിയെ അപമാനിച്ചെന്ന പേരിൽ 18കാരനെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. വടക്കു കിഴക്കൻ ദില്ലിയിലാന് സംഭവം. 18കാരനായ ഫൈസ് ആലമാണ് അറസ്റ്റിലായത്....

Read More >>
രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി

Mar 31, 2023 10:48 PM

രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി

രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി. ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് പുതിയ പരാതി. ആര്‍എസ്എസിനെ ഇരുപത്തിയൊന്നാം...

Read More >>
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ; എട്ട് പേർ അറസ്റ്റിൽ

Mar 31, 2023 12:31 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ; എട്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ. അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മോദിക്കെതിരെ പോസ്റ്ററുകൾ...

Read More >>
Top Stories