പ്രവര്‍ത്തനം നിലയ്ക്കുന്നു; നാളെ മുതല്‍ ചില ഫോണുകളിൽ വാട്‌സ്ആപ്പ് ‘ബൈ’ പറയും

പ്രവര്‍ത്തനം നിലയ്ക്കുന്നു; നാളെ മുതല്‍ ചില ഫോണുകളിൽ വാട്‌സ്ആപ്പ് ‘ബൈ’ പറയും
Feb 3, 2023 07:32 PM | By Athira V

 ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകളില്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്.

ഐഫോണ്‍ 6, ആദ്യ ജനറേഷന്‍ ഐഫോണ്‍ എസ്ഇ, പഴയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നാളെ മുതല്‍ വാട്‌സ്ആപ്പ് നിശ്ചലമാകും.

ആന്‍ഡ്രോയ്ഡ് 4.0.3യോ അതിനുശേഷമോ ഉള്ള ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളിലോ, ഐഒഎസ് വെര്‍ഷന്‍ 12ഓ അതിന് മുകളിലുമുള്ള ഫോണുകളിലും മാത്രമേ ഇനി മുതല്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ.

ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ(ഫസ്റ്റ് ജനറേഷന്‍), സാംസങ് ഗ്യാലക്‌സി സീരീസിലുള്ള ആറ് ഫോണുകള്‍, വിന്‍കോ ഡാര്‍ക്ക് നൈറ്റ്, ഹുവായ് അസെന്‍ഡ് സീരീസിലെ മൂന്ന് ഫോണുകള്‍, ആര്‍ച്ചോസ് 53 പ്ലാറ്റിനം, എല്‍ജി ഒപ്റ്റിമസ് സീരീസിലെ പന്ത്രണ്ട് ഫോണുകള്‍, ലെനോവോ എ820, സോണി എക്‌സ്പീരിയ എം എന്നിങ്ങനെ 36 ഫോണുകളോട് വാട്‌സ്ആപ്പ് നാളെ ബൈ പറയും.

ഐഫോണ്‍ 5 , ഐഫോണ്‍ 5c എന്നീ രണ്ട് ഫോണുകളില്‍ 2022 ഡിസംബറില്‍ തന്നെ വാട്‌സ്ആപ്പ് നിലയ്ക്കുമെന്ന് കമ്പനി നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് 6എസ് പ്ലസില്‍ നിന്നും വാട്‌സ്ആപ്പ് ഒഴിവാക്കുന്നത്. അതേസമയം, ആന്‍ഡ്രോയിഡ് ആപ്പ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ക്യാമറ മോഡ് അവതരിപ്പിച്ചു.

പുതിയ ക്യാമറ മോഡ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ഹാന്‍ഡ്സ് ഫ്രീ ആയി വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനാകും.

നിലവില്‍, വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് ക്യാമറ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.

എന്നാല്‍ പുതിയ ഫീച്ചറിലൂടെ വീഡിയോ മോഡിലേക്ക് മാറാന്‍ സാധിക്കുകയും അതുകൊണ്ട് ബട്ടണ്‍ അമര്‍ത്തിപ്പിടിക്കാതെ തന്നെ വീഡിയോ ചിത്രീകരിക്കാനുമാകും

Action stops; WhatsApp will say 'bye' from tomorrow

Next TV

Related Stories
ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം വിജയകരം

Mar 26, 2023 10:13 AM

ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം വിജയകരം

ആദ്യ ഘട്ടത്തിൽ പതിനാറ് ഉപഗ്രഹങ്ങളെ എൽവിഎം വിജയകരമായി ലക്ഷ്യസ്ഥാനത്തേക്ക്...

Read More >>
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റം; പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്

Mar 25, 2023 05:52 AM

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റം; പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്

പുതിയ അപ്ഡേറ്റ് എത്തുന്നതൊടൊപ്പം അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പ് പ്രൈവസിയുടെ നിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ...

Read More >>
ഗൂഗിൾ പണിമുടക്കി; തകരാറിലായത് യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ

Mar 23, 2023 05:28 PM

ഗൂഗിൾ പണിമുടക്കി; തകരാറിലായത് യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ

ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ...

Read More >>
ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ;  9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

Mar 21, 2023 03:58 PM

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. സാമ്പത്തിക അനിശ്ചിതത്വം കാരണം വരും ദിവസങ്ങളിൽ 9000 ത്തോളം...

Read More >>
യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ

Mar 18, 2023 11:11 PM

യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ

യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ. ഇനിമുതൽ സാധാരണക്കാര്‍ക്കും പണമടച്ച് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ബ്ലൂടിക്ക് സ്വന്തമാക്കാം....

Read More >>
ഗൂഗിളിലെ സെർച്ച് റിസൾട്ട് പേജുകൾ ഇനി വെട്ടി മുറിക്കാം

Mar 12, 2023 07:16 AM

ഗൂഗിളിലെ സെർച്ച് റിസൾട്ട് പേജുകൾ ഇനി വെട്ടി മുറിക്കാം

മാർച്ച് ഒന്ന് മുതലാണ് മാൻഡലോറിയൻ ചാപ്റ്റർ 17: ദി അപ്പോസ്‌റ്റേറ്റ് പുറത്തിറങ്ങിയത്....

Read More >>
Top Stories