കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത്

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത്
Feb 2, 2023 12:57 PM | By Vyshnavy Rajan

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ച സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷാ(26 ), പ്രജിത്ത് (32 ) എന്നിവരാണ് മരിച്ചത്.

റീഷ പൂർണ്ണഗർഭിണിയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.


രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്.

ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല.കാറിന് തീപിടിച്ച് അൽപ്പസമയത്തിനുളളിൽ ഡ്രൈവർ പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്. എന്നാൽ മുൻ വശത്തെ ഡോർ തുറക്കാനായില്ല.

അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയർ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.

An incident in Kannur in which two people were burned when a car caught fire; The visuals are out

Next TV

Related Stories
#vdsatheesan |  വ്യാജ വാർത്താകാർഡ്; ഡിജിപിക്ക് പരാതി നൽകി വി.ഡി സതീശൻ

Apr 26, 2024 08:09 AM

#vdsatheesan | വ്യാജ വാർത്താകാർഡ്; ഡിജിപിക്ക് പരാതി നൽകി വി.ഡി സതീശൻ

വാർത്താകാർഡ് വ്യാജമായി സൃഷ്ടിച്ചതാണെന്ന് മനോരമ ഓൺലൈനും...

Read More >>
#KKShailaja |വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

Apr 26, 2024 08:08 AM

#KKShailaja |വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

മട്ടന്നൂർ പഴശി വെസ്റ്റ് യുപി സ്‌കൂളിൽ ഭർത്താവ് കെ ഭാസ്കരനൊപ്പം എത്തിയാണ് വോട്ട് ചെയ്തത്...

Read More >>
#EPJayarajan  |   ബിജെപി ദേശീയ നേതാവ് എന്നെ വന്നു കണ്ടു - ഇപി ജയരാജൻ

Apr 26, 2024 08:05 AM

#EPJayarajan | ബിജെപി ദേശീയ നേതാവ് എന്നെ വന്നു കണ്ടു - ഇപി ജയരാജൻ

മകൻ്റെ ഫ്ലാറ്റിലാണ് അദ്ദേഹം വന്നത്. പരിചയപ്പെടാൻ എത്തി എന്ന് മാത്രമാണ് പറഞ്ഞത്....

Read More >>
#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

Apr 26, 2024 07:45 AM

#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

ലോറിയിൽ ഉണ്ടായിരുന്ന മൂന്നു പേരും അപകടം കൂടാതെ...

Read More >>
#loksabhaelection2024|  രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ; ബൂത്തുകളിൽ നീണ്ട നിര

Apr 26, 2024 07:37 AM

#loksabhaelection2024| രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ; ബൂത്തുകളിൽ നീണ്ട നിര

സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ പുലർച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളിൽ...

Read More >>
Top Stories