ഒടുവിൽ കള്ളൻ കപ്പലിൽ; ഇരുട്ടിലാക്കി വൃദ്ധയുടെ സ്വർണ വളയൂരിയ ചെറുമകളുടെ ഭർത്താവ് പിടിയിൽ

ഒടുവിൽ കള്ളൻ കപ്പലിൽ; ഇരുട്ടിലാക്കി വൃദ്ധയുടെ സ്വർണ വളയൂരിയ ചെറുമകളുടെ ഭർത്താവ് പിടിയിൽ
Jan 31, 2023 09:21 PM | By Vyshnavy Rajan

കോഴിക്കോട് :  നാദാപുരത്തിനടുത്ത് പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച കവർച്ച കേസിൽ ദിവസങ്ങൾക്കകം പ്രതിയെ വലയിലാക്കി പൊലീസ്. ചെക്യാട് താനക്കോട്ടൂരിലെ വീട്ടിലെ വൈദ്യുതി ഓഫ് ചെയ്ത് വൃദ്ധയുടെ കൈയ്യിലെ സ്വർണവളയൂരി കടന്നുകളഞ്ഞ പ്രതി ഒടുവിൽ പിടിയിൽ.

നാട്ടുകാരെയും പൊലീസുകാരനെയും ഞെട്ടിച്ച സംഭവത്തിൽ പ്രതി ബന്ധുതന്നെ.താനക്കോട്ടൂരിലെ മിഞ്ചേരി കുഴിയിൽ ദിനേശൻ (38) നാണ് അറസ്റ്റിലായത്. വളയം എസ് ഐ അനീഷ് വി യും നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

പ്രതി ദിനേശൻ്റെ വീടിന് സമീപത്തെ ആൾപ്പാർപ്പില്ലാത വീട്ടിൽ ഒളിപ്പിച്ച സ്വർണ വള ഡോഗ് സ്ക്വേസിൻ്റെ സഹായത്തോടെ കണ്ടെടുത്തു. താനക്കോട്ടൂർ താടിക്കാരൻ ക്ഷേത്ര പരിസരത്തെ വീട്ടിൽ വെള്ളിയാഴ്ച്ച രാത്രിയാണ് മോഷണം.

വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് വയോധികയുടെ സ്വർണാഭരണം കവർന്നത്. ക്ഷേത്ര പരിസരത്തെ കിണറുള്ള പറമ്പത്ത് പാറുവിന്റെ സ്വർണ വളയാണ് അർദ്ധരാത്രിയിൽ കവർന്നത്.പാറുവിൻ്റെ ചെറുമകളുടെ ഭർത്താവാണ് ദിനേശൻ.

പാറുവിൻ്റെ മകൻ രവീന്ദ്രനും ഭാര്യയും കുട്ടികളും ക്ഷേത്രഉത്സവ സ്ഥലത്തായിരുന്നപ്പോഴാണ് ആസൂത്രിത കവർച്ച നടത്തിയത്. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. മകൻ രവീന്ദ്രനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വാതിൽ തുറപ്പിച്ച ശേഷം അകത്ത് കടന്ന പ്രതി പാറുവിൻ്റെ കയ്യിൽനിന്നു സ്വർണ വള കവരുകയായിരുന്നു.

അർദ്ധരാത്രി വൃദ്ധ ദമ്പതികൾ ബഹളം വെച്ചെങ്കിലും പുറത്താരും കേട്ടില്ല. തന്നെ ആരോ ചതിച്ചതാണെന്ന് മനസ്സിലാക്കിയ വയോധിക മകനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. തുടർന്ന് രാത്രി തന്നെ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.

മകൻ രവി വളയം പോലീസിൽ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. ദിനേശൻ രവിയുടെ ഭാര്യയുടെ ഫോണിൽ വിളിച്ച് ഉത്സവ പറമ്പിലാണ് എന്ന് ഉറപ്പ് വരുത്തിയിരുന്നു. ഈ ഫോൺ കോളാണ് പ്രതിയിലേക്ക് പൊലീസിന് തുമ്പ് ലഭിച്ചത്.

Finally the thief aboard; The husband of the old woman's granddaughter was arrested after keeping her in the dark

Next TV

Related Stories
#aressted|കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്തു ; യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 06:13 AM

#aressted|കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്തു ; യുവതിയും സംഘവും അറസ്റ്റിൽ

കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മിൽ വാക്കുതർക്കവും...

Read More >>
#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

Apr 26, 2024 11:54 PM

#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ രാവിലെ 9 മണി കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങിയത്....

Read More >>
#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

Apr 26, 2024 11:48 PM

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:03 PM

#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ. വാണിമേൽ ക്രസന്റ് സ്ക്കൂളിലാണ്...

Read More >>
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
Top Stories