വയനാട് : സുൽത്താൻ ബത്തേരിയിൽ 19 കാരിയെ പണി നടക്കുന്ന ആശുപത്രി കോമ്പൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്ഷര എന്ന 19 കാരിയെ ആണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ കണ്ടത്തിയത്.

അക്ഷരയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആശുപത്രി അധികൃതരും പൊലിസും ഉടൻ തന്നെ സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അക്ഷരയുടെ ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. കോളിയാടി സ്വദേശിനിയായ 19 കാരിയായ അക്ഷരയുടെ മരണം ആത്മഹത്യയാണന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപത്ത് അക്ഷരയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷരയുടെ മരണത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
19-year-old woman found dead in hospital compound; More info out
