യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി മർദിച്ചു; നാലുപേർ അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി മർദിച്ചു; നാലുപേർ അറസ്റ്റിൽ
Jan 27, 2023 08:09 PM | By Vyshnavy Rajan

ചങ്ങരംകുളം: കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി മർദിച്ച് ഉപേക്ഷിച്ച സംഭവത്തിൽ സുഹൃത്തുക്കളായ നാലുപേർ അറസ്റ്റിൽ.

കോലളമ്പ് കോലത്ത് സ്വദേശി വെങ്ങേല വളപ്പിൽ യാദവ്(22), ഐലക്കാട് നരിയം വളപ്പിൽ കിരൺ(21), തുയ്യം എൽജെ പടി സ്വദേശി കീഴാഞ്ചേരി ഹൗസിൽ അനൂപ്(22), ഐലക്കാട് കോട്ടമുക്ക് സ്വദേശി കോരംകുഴിയിൽ തുഫൈൽ(23) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഡിസംബർ 24നാണ് കേസിനാസ്പദമായ സംഭവം. കോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്മത്തിന്റെ മകൻ ഫർഹൽ അസീസി(23)നെയാണ് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി ലഹരി നൽകി വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമർദനത്തിന് ഇരയാക്കിയത്. പണവും യു.എ.ഇ ഐ.ഡി അടക്കമുള്ള രേഖകളും മൊബൈലും സംഘം കവർന്നിരുന്നു.

കോലളമ്പിലെ വയലിൽ പുലരുവോളം മർദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിൽ അടച്ചിട്ട മുറിയിൽ വെച്ചും മർദിച്ചു. ഇതിനിടെ മൊബൈലും കൈയ്യിലുള്ള പണവും രേഖകളും കവർന്ന സംഘം പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു.

വിദേശത്ത് നിന്ന് ലീവീന് വന്ന ഫർഹൽ അസീസിനെ ഡിസംബർ 24ന് വൈകിട്ട് 7 മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടിക്കൊണ്ടു പോയത്. പി​റ്റേ ദിവസം രാത്രി 10 മണിയോടെ ശരീരം മുഴുവൻ പരിക്കുകളോടെ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ചങ്ങരംകുളം കോലിക്കരയിൽ ഇവർ താമസിക്കുന്ന വാടക വീട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

ശരീരമാസകലം ക്ഷതമേറ്റ യുവാവിന്റെ കൈയ്യിൽ മൂന്ന് സ്ഥലങ്ങളിൽ എല്ലിന് പൊട്ടലുണ്ട്. ശരീരത്തിൽ പലയിടത്തും ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപിക്കുകയും ചെയ്തിരുന്നു. സംഘത്തിൽ പെട്ട യുവാവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫർഹൽ അസീസിനെ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്.

സംഭവത്തിൽ നേരത്തെ രണ്ട് പേർ പിടിയിലായിരുന്നു. പിടിയിലായവർ ലഹരി ഉപയോഗിക്കുന്നവരും നിരവധി കേസുകളിൽ പ്രതികളുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പഞ്ഞു.

ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ എസ്.ഐ രാജേന്ദ്രൻ നായർ, സീനിയർ സി.പി.ഒമാരായ സുരേഷ്, ഷിജു, സനോജ്, സി.പി.ഒമാരായ സുധീഷ്, സുജിത് എന്നിവരടങ്ങുന്ന അനേഷണ സംഘമാണ് പിടികൂടിയത്. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

The young man was beaten, drugged, stripped and beaten; Four people were arrested

Next TV

Related Stories
ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Apr 1, 2023 10:02 PM

ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പള്ളിപ്പുറം പന്ത്രണ്ടാം വാർഡിൽ വിളക്ക് മരംവേലിക്കകത്ത് സുരേഷിന്‍റെ...

Read More >>
പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

Apr 1, 2023 09:03 PM

പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

കൊച്ചിയിൽ പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്. തമിഴ്നാട്ടുകാരായ സായ് രാജ്, പോൾ കണ്ണൻ...

Read More >>
കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്

Apr 1, 2023 08:44 PM

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ്...

Read More >>
പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്

Apr 1, 2023 06:22 PM

പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്

ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. കേരളവുമായി...

Read More >>
ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു

Apr 1, 2023 06:07 PM

ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു

ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക...

Read More >>
കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു

Apr 1, 2023 05:50 PM

കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു

കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ്...

Read More >>
Top Stories










News from Regional Network