ജാമിഅ മര്‍കസ്; ബിരുദ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ജാമിഅ മര്‍കസ്; ബിരുദ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
Jan 24, 2023 03:55 PM | By Vyshnavy Rajan

 കോഴിക്കോട് : ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജ് ഓഫ് ഇസ്ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക് ശരീഅഃ, കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ ഇസ്ലാമിക കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അന്താരാഷ്ട്ര സ്വഭാവത്തോടെ പുനഃക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്.

പ്രസ്തുത വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്സിറ്റി സയന്‍സ് ഇസ്ലാം മലേഷ്യ എന്നിവിടങ്ങളില്‍ ഉപരിപഠനത്തിന് അവസരം ഉണ്ടായിരിക്കും.

കൂടാതെ പി എസ് സി, യുജിസി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും മാധ്യമപ്രവര്‍ത്തനം, വിവര്‍ത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ http://admission.markaz.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷകര്‍ക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 13 ന് ജാമിഅ മര്‍കസില്‍ വെച്ച് നടക്കുമെന്ന് ചാന്‍സലര്‍ സി. മുഹമ്മദ് ഫൈസി അറിയിച്ചു. വിവരങ്ങള്‍ക്ക്: 9072500423, 9495137947,9072500443

Jamia Marcus; Applications are invited for undergraduate courses

Next TV

Related Stories
മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി നേടാം

Feb 4, 2023 10:02 PM

മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി നേടാം

കേന്ദ്ര ഗവൺമെന്റ് സംരംഭമായ TSSC യുടെ കേരളത്തിൽ നിന്നുള്ള ഏക അക്കാദമിക്ക് പാർട്ട്ണറായി അംഗീകാരം ലഭിച്ചിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ടാണ് Britco &...

Read More >>
മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം Britco & Bridco യിൽ നിന്ന്; ജോലി നേടാം

Feb 3, 2023 08:59 PM

മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം Britco & Bridco യിൽ നിന്ന്; ജോലി നേടാം

മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം Britco & Bridco യിൽ നിന്ന്; ജോലി...

Read More >>
പ്രണയസമ്മാനമായ് പവന് വെറും 500 രൂപയുമായി ബോചെ

Feb 3, 2023 06:30 PM

പ്രണയസമ്മാനമായ് പവന് വെറും 500 രൂപയുമായി ബോചെ

പ്രണയസമ്മാനമായ് പവന് വെറും 500 രൂപയുമായി ബോചെ...

Read More >>
മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി നേടാം

Feb 2, 2023 10:47 PM

മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി നേടാം

മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി...

Read More >>
ജീവകാരുണ്യ പ്രവർത്തകനുള്ള ബോചെ അവാർഡിന്  അപേക്ഷ ക്ഷണിച്ചു

Feb 1, 2023 11:22 PM

ജീവകാരുണ്യ പ്രവർത്തകനുള്ള ബോചെ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള 2022 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് - ബോചെ (ഡോ.ബോബി ചെമ്മണൂർ) അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാൽ ലക്ഷം രൂപയും...

Read More >>
മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം Britco & Bridco യിൽ നിന്ന്; ജോലി നേടാം

Feb 1, 2023 11:14 PM

മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം Britco & Bridco യിൽ നിന്ന്; ജോലി നേടാം

മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം Britco & Bridco യിൽ നിന്ന്; ജോലി...

Read More >>
Top Stories