കോലി ക്യാപ്റ്റൻ സ്ഥാനമൊഴിയുമ്പോള്‍ ആർസിബിയെ നയിക്കാന്‍ ഇനിയാര്

കോലി ക്യാപ്റ്റൻ സ്ഥാനമൊഴിയുമ്പോള്‍ ആർസിബിയെ നയിക്കാന്‍ ഇനിയാര്
Sep 21, 2021 03:10 PM | By Truevision Admin

ന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഈ സീസണോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ്.

ടി-20 ലോകകപ്പോടെ രാജ്യാന്തര ടി-20 മത്സരങ്ങളിലെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി ക്യാപ്റ്റൻ സ്ഥാനവും അവസാനിപ്പിക്കുകയാണെന്ന് കോലി പ്രഖ്യാപിച്ചത്.

എന്നാൽ, കോലി കളമൊഴിയുമ്പോൾ പകരം ആര് എന്ന ചോദ്യം ആർസിബി മാനേജ്മെൻ്റിനെ കുഴയ്ക്കും. എബി ഡിവില്ല്യേഴ്സ്, യുസ്‌വേന്ദ്ര ചഹാൽ, ഗ്ലെൻ മാക്സ്‌വൽ, ദേവ്ദത്ത് പടിക്കൽ എന്നിങ്ങനെ ചില പേരുകളാണ് ഉയർന്നുകേൾക്കുന്നത്.

എന്നാൽ, 37 വയസ്സായ ഡിവില്ല്യേഴ്സ് ആർസിബിയെ നയിക്കുക എന്നത് വളരെ വിദൂരമായ ഒരു സാധ്യതയാണ്. യുസ്‌വേന്ദ്ര ചഹാൽ ആവട്ടെ ഇതുവരെ ആഭ്യന്തര ടീമിനെപ്പോലും നയിച്ചിട്ടില്ല.

ഐപിഎൽ, രാജ്യാന്തര മത്സരപരിചയമുണ്ടെങ്കിലും ഇതുവരെ നായകനായിട്ടില്ലാത്ത ചഹാലിനെ സൂപ്പർ സ്റ്റാറുകൾ നിറഞ്ഞ ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാക്കുക എന്നത് തീരെ സാധ്യതയില്ലാത്ത ഒന്നാണ്. മാക്സ്‌വൽ നല്ല ചോയ്സാണ്. മുൻപ് ക്യാപ്റ്റനായിട്ടുണ്ട്. മത്സരപരിചയം വേണ്ടുവോളമുണ്ട്.

എന്നാൽ, അടുത്ത സീസണിൽ താരം ടീമിൽ ഉൾപ്പെടുമോ എന്നതാണ് സംശയം. മെഗാ ലേലത്തിൽ മറ്റേതെങ്കിലും ക്ലബ് താരത്തെ ടീമിലെത്തിച്ചേക്കും. ദേവ്ദത്ത് പടിക്കൽ ഒരു യുവ ക്യാപ്റ്റനെന്ന തോന്നലുണ്ടാക്കുമെങ്കിലും വളരെ കുറഞ്ഞ മത്സരപരിചയവും കോലിയും എബിയും അടങ്ങുന്ന ഒരു ടീമിനെ നയിക്കുക എന്ന ചുമതലയും ആ സാധ്യതയും അടയ്ക്കുകയാണ്.

അടുത്ത സീസണിൽ മെഗാ ലേലം ഉള്ളതുകൊണ്ട് തന്നെ ലീഡർഷിപ്പ് പെർക്ക് ഉള്ള ഒരു താരത്തെ ടീമിലെത്തിച്ച് ക്യാപ്റ്റൻ സ്ഥാനം കൊടുക്കാനാണ് ഏറെ സാധ്യത. 10 ടീം ആയി വികസിപ്പിക്കുന്നതുകൊണ്ട് തന്നെ അടുത്ത സീസണിൽ ഒരു ക്ലബിന് രണ്ട് പേരെ മാത്രമേ നിലനിർത്താനാവൂ എന്നാണ് വിവരം.

രണ്ട് പേർക്കായി ആർടിഎമും ഉപയോഗിക്കാം. അതിനാൽ, ഒട്ടേറെ മികച്ച താരങ്ങൾ ലേലത്തിലെത്തും. ഇവരിൽ നിന്ന് ഒരു ക്യാപ്റ്റൻ ഫിഗറിനെ കണ്ടെത്തുക എന്നതാവും ലേലത്തിൽ ആർസിബി മാനേജ്മെൻ്റിൻ്റെ സുപ്രധാന ലക്ഷ്യം. 2013 മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ് വിരാട് കോലി. ഇതുവരെ ഒരു കിരീടം പോലും നേടാൻ കോലിക്ക് കഴിഞ്ഞിട്ടില്ല.

Kohli to step down as RCB captain

Next TV

Related Stories
#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

Apr 25, 2024 03:22 PM

#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

ബംഗളൂരുവില്‍ റണ്‍മഴ പെയ്ത മത്സരത്തില്‍ ആര്‍സിബിക്കെതിരെ 25 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരുടീമും ആകെ ഏറ്റുമുട്ടിയത് ഇരുപത്തിനാല്...

Read More >>
#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

Apr 25, 2024 12:29 PM

#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല്...

Read More >>
#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

Apr 24, 2024 05:07 PM

#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

റണ്‍വേട്ടയില്‍ വിരാട് കോലി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ആര്‍സിബി സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ മാത്രമാണ് ഇതുവരെ ജയിച്ചത്. ചെന്നൈയോട് തോറ്റ്...

Read More >>
#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

Apr 19, 2024 10:31 PM

#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

നാലാം മിനിറ്റിൽ തന്നെ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയിരുന്നു. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ്...

Read More >>
#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

Apr 19, 2024 11:33 AM

#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമൻ്റക്കോസ് ഇന്ന് കളിക്കുമോ എന്നത്...

Read More >>
#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

Apr 18, 2024 01:01 PM

#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

അതേസമയം, വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്....

Read More >>
Top Stories