കോഴിക്കോട് : തെയ്യങ്ങളുടെ ഉള്ളിലിരിപ്പുകളെക്കുറിച്ച് സംസാരിക്കുന്ന വേദിയിൽ എല്ലാ സാഹിത്യത്തിന്റെയും ഉൾക്കാമ്പ് ഒരു സമൂഹത്തിന് ഗുണം വരുത്തണമെന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് അംബികസുതൻ മാങ്ങാട് സെഷെൻ ആരംഭിച്ചത്.

തെയ്യം, കലാരൂപം എന്നതിലുപരി അനുഷ്‌ഠാനമാണ്. അതുകൊണ്ട് ഒരിക്കലും ഇല്ലാതായി തീരുമോ എന്ന ആശങ്ക വേണ്ട എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മൗലികത എന്ന ആശയം സാഹിത്യത്തിൽ ഇല്ല. എല്ലാ കാലത്തും എഴുത്തുകാർ വ്യത്യസ്ത രീതിയിൽ ഒരേ കാര്യമാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ എൽ എഫ് വേദി അഞ്ചിൽ വാക്കിൽ കരക്കുളിയൻ :തെയ്യങ്ങളുടെ ഉള്ളിലിരിപ്പുകൾ എന്ന വിഷയത്തിൽ അംബികസുതൻ സംവദിച്ചു. എം നന്ദകുമാർമോഡറേറ്ററായി.
kerala literature festival 2023 The contents of the Theiyas; KLF venue with dialogue
