കോഴിക്കോട് : ആറാമത് കേരള സാഹിത്യ ഫെസ്റ്റിവൽ കോഴിക്കോട് ബീച്ചിൽ ആവേശമായി തുടരുന്നു. ജനുവരി 12 മുതലാണ് മേള ആരംഭിച്ചത്. 6 വേദികളിലായി ദിനേന 60 ഓളം സെഷനുകളിലായാണ് ലിറ്ററേച്ചർ ഫെസ്റ്റിവൽ നടന്നുവരുന്നത്. ഇന്ന് ഒന്നാം വേദിയായ തൂലികയിൽ നടന്ന ശാസ്ത്രീയ സംഗീതം, ആധുനിക സമൂഹത്തിൽ നൽകുന്ന പ്രസക്തി എന്ന വിഷയം ഇരു കൈയ്യും നീട്ടിയാണ് സദസ്സ് സ്വീകരിച്ചത്.

വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള ചർച്ചക്കായിരുന്നു ഇന്നത്തെ പ്രഭാതം സാക്ഷ്യം വഹിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച വിശകലനവും ചർച്ചയും 11 മണിയോടെയാണ് അവസാനിച്ചത്. ശാസ്ത്രീയ സംഗീതത്തിന് പുതിയ ഭാവഭേദങ്ങൾ നൽകിയ ചിത്രവീണ രവികിരണായിരുന്നു പ്രഭാത രാഗം മുന്നോട്ട് കൊണ്ട് പോയത്.
ഡോ: മുകുന്ദനുണ്ണി എ.പി നിർണ്ണായകമായ പല വിശകലനങ്ങളും ചർച്ചയിൽ നടത്തുകയുണ്ടായി. അലോപ്പതി, ഹോമിയോപ്പതി പോലെ മ്യൂസോപ്പതി എന്ന പുതിയ ശാസ്ത്രീയ സംഗീത ചികിത്സാരീതി നിർദ്ദേശിച്ചു ചിത്ര വീണ രവി കിരൺ.
പ്രധാനമായും സംസ്കൃത സംഗീതത്തിന്റെ പുതിയ ഒരു വേർഷൻ ആണ് മ്യൂസോപ്പതി. കാണുന്ന പ്രേക്ഷകർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന ഒരു ഉദാഹരണസഹിതം ആണ് ചിത്ര വീണ രവികിരൺ ഇത് വേദിയിൽ അവതരിപ്പിച്ചത്.
അതി ഭീകരമായ ഒരു സിനിമയുടെ ദൃശ്യം നിങ്ങൾ ടിവിയിൽ കാണുന്നു. അതിന്റെ ശബ്ദവും ദൃശ്യവും കണ്ട ഉടനെ നിങ്ങളുടെ മനസ്സു വിറക്കുന്നു. ഇതേ ദൃശ്യം നിങ്ങൾ ശബ്ദമില്ലാതെ കാണുമ്പോൾ അതിന്റെ വ്യാപ്തിയും വൈബ്രേഷനും കുറയുന്നതായി കാണാം.
ശാസ്ത്രീയ സംഗീതത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ശബ്ദമാണ്, ചെവിയാണ് മനുഷ്യന്റെ ഏറ്റവും വലിയ ഇന്ദ്രിയം. ശ്രവണഭംഗി ആസ്വദിക്കുന്നതിലൂടെ മനുഷ്യന് വേദന, സ്നേഹം, ദേഷ്യം, പരിഭ്രാന്തി, എന്നിവ അതിന്റെ ആപ്തവ്യത്യാസത്തിനിടയിൽ വരുന്നു. ഇത് മനുഷ്യൻറെ സ്വഭാവത്തിനനുസരിച്ച് വ്യത്യസ്തമായിരിക്കും.
അല്ലെങ്കിൽ അവൻ കേൾക്കുന്ന ശബ്ദത്തിന്റെ വ്യത്യാസമനുസരിച്ചും മാറ്റം വരാം. ഇതിൽ തന്നെ സോഫ്റ്റ് മ്യൂസികും, ഹാർഡ് മ്യൂസിക് വെസ്റ്റേഡ് മ്യൂസിക് എന്നിവയൊക്കെയുണ്ട്. ശബ്ദ തരംഗം ഏത് രീതിയിലാണോ മനുഷ്യൻ കേൾക്കുന്നത് അതേ രീതിയിൽ ആയിരിക്കും
അവന്റെ റിയാക്ഷനും. ചർച്ചയിൽ പങ്കെടുത്ത മുകുന്ദനുണ്ണി എ.പി റാഷനൽ ഫിലോസഫിയെ കുറിച്ചായിരുന്നു ആദ്യം സംസാരിച്ചത്. തത്ത്വശാസ്ത്രം ഒരു ആർട്ട് ഓഫ് സയൻസ് ആണ്. അതുകൊണ്ടുതന്നെ അതൊരു യൂണിവേഴ്സൽ ഹ്യൂമാനിറ്റിക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്.
ശാസ്ത്രീയ സംഗീതത്താൽ എളുപ്പത്തിൽ മനുഷ്യന്റെ യുക്തിചിന്തയും, സ്വഭാവവും തത്വ ശാസ്ത്രത്തിലൂടെയാണ് സഹായിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സദസ്സിൽ നിന്ന് പ്രേക്ഷകർ നിരവധി ചോദ്യങ്ങളും ഉന്നയിച്ചു. ഇതിന് മറുപടിയൊന്നോണം ചിത്രവീണ രവി കിരൺ പറഞ്ഞത് എവിടെയാണോ ശാസ്ത്രം അവസാനിക്കുന്നത് അവിടെനിന്നാണ് കല ആരംഭിക്കുന്നത്.
ഉദാഹരണത്തിന് ശാസ്ത്രം പറയുന്നു 2+2=4, ആർട്ടും, സംഗീതവും രണ്ട് പ്ലസ് രണ്ട് നാല് എന്ന് തന്നെയാണ് പറയുന്നത്. പക്ഷേ നേരിട്ട് പറയുന്നില്ലെങ്കിൽ പോലും മറ്റൊരു രീതിയിലാണ് അത് അർത്ഥമാക്കുന്നത്. പ്രമുഖ ഗണിതശാസ്ത്രജ്ഞൻ പൈതഗോറസ് ഇതിന്റെ മകുട ഉദാഹരണമാണ്.
ഒരേസമയം നല്ലൊരു ഗണിതശാസ്ത്രജ്ഞനും അതേസമയം അദ്ദേഹം ഒരു കലാകാരനും ആയിരുന്നു. ശാസ്ത്രത്താക്കാളേറെ മുന്നോട്ടു പോയ ഒരു സംവിധാനമാണ് കല. ഇൻസ്ട്രുമെന്റൽ മ്യൂസിക്കിനെ കുറിച്ചായിരുന്നു ഡോ: മുകുന്ദനുണ്ണി എ.പി സംസാരിച്ചത്. സംഗീതത്തിനു വേണ്ടി ഉപയോഗിക്കുന്ന വാദ്യ ഉപകരണങ്ങൾ താളം എന്നിവയാണ് സംഗീതത്തെ നിയന്ത്രിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ആധുനികകാലത്തെ മനുഷ്യനെ സംഗീത ഉപകരണങ്ങളാണ് നിയന്ത്രിക്കുന്നതെന്നാണ് അദ്ദേഹം പറയാൻ ശ്രമിച്ചത്. ഇൻസ്ട്രുമെന്റൽ മ്യൂസിക്കിനെ കൂടാതെ ഇൻസ്ട്രുമെന്റൽ റീസണെ ക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മ്യൂസിക് തെറാപ്പിയും മ്യൂസോ പതിയും രണ്ടും രണ്ടാണെന്ന് ചിത്ര വീണ രവി കിരൺ വ്യക്തമാക്കി.
സദസ്സിൽ നിന്നും സയൻസിന്റെ ഏറ്റവും നവീനമായ പുത്തൻ സാങ്കേതിക നിയമങ്ങളെക്കുറിച്ചും, ഹൈഡ്രജൻ കെമിക്കൽ, ഫിസിക്സ് തിയറി ഉൾപ്പെടെയുള്ളവയെക്കുറിച്ചും ചോദ്യം ചോദിച്ചു. ഇതും ശാസ്ത്രവും തമ്മിൽ എന്തായിരുന്നു ബന്ധം എന്നായിരുന്നു പ്രധാനമായും സദസ്സിലുള്ളവർക്ക് അറിയേണ്ടത്. സമീപകാലത്തുതന്നെ മ്യൂസ് ഓഫ് പതി ഒരു പുതിയ ശാസ്ത്ര രീതിയായി മാറുമെന്ന് ചിത്രവീണ രവികരൺ പ്രത്യാശ പ്രകടിപ്പിച്ചു.
ഇത് കേട്ട സദസ്സ് നിറഞ്ഞ കയ്യടി കൂടെയാണ് സ്വീകരിച്ചത്. തന്നേക്കാളേറെ തന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്ന ശിഷ്യൻമാർ നന്നായി മ്യൂസ് ഓഫ് പതി കൈകാര്യം ചെയ്യുന്നതിൽ താൻ അതിയായ സന്തോഷവാനാണ്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ യൂട്യൂബിൽ സെർച്ച് ചെയ്താൽ മതി എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്.
Music and Science; Discussion with Sandra Sagara
