കോഴിക്കോട് : കെ എൽഎഫ് വേദിയിൽ ‘അംബേദ്കർ എ ലൈഫ്’ എന്ന പുസ്തകത്തെകുറിച്ച് ചർച്ച നടന്നു. ശശി തരൂർ, സൂരജ് യെങ്ടെ എന്നിവർ സെഷനിൽ പങ്കെടുത്തു. ഗാന്ധി ജനങ്ങൾക്ക് സുപരിചിതനാണെങ്കിലും ഇന്ത്യൻ ഗ്രാമീണരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നത് അംബേദ്ക്കറാണെന്ന് തരൂർ അഭിപ്രായപ്പെട്ടു.

സാമ്പത്തികമായും സാമൂഹികമായും വിവേചനങ്ങൾ നേരിട്ട അംബേദ്കർ തന്റെ ഇച്ഛാശക്തി കൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തതെന്നും വിപ്ലവത്തേക്കാൾ നിയമവ്യവസ്ഥയെ അദ്ദേഹം വിശ്വസിച്ചിരുന്നെന്നും തരൂർ കൂട്ടിച്ചേർത്തു.
വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളമാണ് ഇന്ന് ജാതിവ്യവസ്ഥയെ തരണം ചെയ്തതിൽ മുന്നിൽ എന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ജാതിവ്യവസ്ഥക്കെതിരെ പോരാടിയ മന്നത്ത് പത്മനാഭൻ, ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരുടെ സംഭാവനകളെ കുറിച്ചും സെഷനിൽ ചർച്ച ചെയ്തു.
kerala literature festival 2023 Ambedkar - Shashi Tharoor lives in the hearts of Indian villagers
