ലൈംഗികത തുറന്നെഴുതാൻ അവസരമൊരുക്കിയത് പ്രായവും കാലവും സോഷ്യൽ മീഡിയയും -ജിസ ജോസ് മനസ്സ് തുറന്നു

ലൈംഗികത തുറന്നെഴുതാൻ അവസരമൊരുക്കിയത് പ്രായവും കാലവും സോഷ്യൽ മീഡിയയും -ജിസ ജോസ് മനസ്സ് തുറന്നു
Jan 14, 2023 11:51 AM | By Vyshnavy Rajan

കോഴിക്കോട് : സഞ്ജയ് ഗാന്ധിയുടെ മരണവാർത്ത റേഡിയോവിലൂടെ കേട്ട് കരയുന്ന കുഞ്ഞിലൂടെയാണ് മുക്തി ബാഹിനിയുടെ തുടക്കം.

ഇടം തേടുന്നവരുടെ കഥയാണിത്. സത്രീയായി ജീവിക്കുമ്പോൾ അതിൻ്റെ പരിമിതികളും സാധ്യതകളും വേണ്ടുവേളം അനുഭവിച്ചയാളാണ് താൻ ,സത്രീ പക്ഷ നിലപാട് ബോധപൂർവ്വം കൊണ്ടുവരുന്നതല്ല, സ്വാഭാവികമായി വന്ന് പോകുന്നതാണ്. പെണ്ണിൻ്റ കണ്ണിലൂടെയാണ് എൻ്റെ എഴുത്ത് ജിസ ജോസ് മനസ്സ് തുറന്നു.

കേരളാ ലിറ്ററേച്ചർ ഫെസ്റ്റ് വെല്ലിൻ്റെ മൂന്നാം നാളിൽ വേദി രണ്ട് മാങ്കോവിൽ- മുക്തി ബാഗിനി : ഇടം തേടുന്നവരുടെ കഥ എന്ന സെഷനിൽ കഥാകാരി ജിസ ജോസുമായി സംഗീത ജയ സംവദിച്ചു.

തുറന്നെഴുത്ത് വലിയ വെല്ലുവിളിയല്ലേ...? സംഗീതജയ ജിസയോട് സല്ലാപത്തിനിടെ ചോദിച്ചു. നാല്പതിന് ശേഷമാണ് എൻ്റെ എഴുത്തിൻ്റെ രണ്ടാം പിറവി.സത്രീകൾ പ്രണയത്തെ കുറിച്ച് സെക്സിനെ കുറിച്ച് എഴുതുമ്പോൾ അത് എഴുത്തുകാരിയുടെ അനുഭവമാണെന്ന് ചിലർ തെറ്റിദ്ധരിക്കാറുണ്ട്.

ഗൂഗിൾ ഹാൻ്റ് റൈറ്റിംഗും സോഷ്യൽ മീഡിയയുമാണ് എന്നെ വീണ്ടും എഴുത്തുകാരിയായത്. ലൈംഗികതയെ കുറിച്ച് തുറന്നെഴുതാൻ അവസരമൊരുക്കിയത് പ്രായത്തിൻ്റെയും കാലത്തിൻ്റെയും സവിശേഷതയാണ് ജിസ മനസ്സ് തുറന്നു.

Age, time and social media have created an opportunity to open up about sexuality - Jisa Jose opens up

Next TV

Related Stories
Top Stories










GCC News