നമ്മൾ നേരിടുന്നത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ - പി കെ പാറക്കടവ്.

നമ്മൾ നേരിടുന്നത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ - പി കെ പാറക്കടവ്.
Jan 13, 2023 07:30 PM | By Vyshnavy Rajan

കോഴിക്കോട് : ഇന്ത്യൻ സമൂഹം അപ്രഖ്യാപിത അടിയന്തരാവസ്‌ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് പ്രശസ്ത എഴുത്തുകാരൻ പി കെ പാറക്കടവ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിൽ എൺപതിയെട്ടാം സെഷനായ വാർത്തയിൽ നിന്നും കഥയിലേയ്ക്ക് എന്നതിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്രപ്രവർത്തനവും എഴുത്തും ബന്ധപ്പെട്ടിരിക്കുന്നു. ഓരോ പത്രറിപ്പോർട്ടിലും ഓരോ കഥ ജീവിക്കുന്നു. പി കെ ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ഇന്നത്തെ കുട്ടികൾ പത്രം വായിക്കുന്നില്ല എന്നും ബഷീറിനെ പോലും വായിക്കാത്ത കുട്ടികളാണ് ഇന്ന് ഉള്ളത് എന്നും മധുശങ്കർ മീനാക്ഷി നിരീക്ഷിച്ചു.

എന്നാൽ ഈ വിഷയത്തോട് തീർത്തും വിരുദ്ധമായ നിലപാട് രാജീവ് ശിവശങ്കർ സ്വീകരിച്ചത്. ഇന്നും പഴയ ജനാലിലൂടെ പുറം ലോകം നോക്കി കാണുന്നവരാണ് തങ്ങളുടെ തലമുറ. ഇന്നത്തെ കുട്ടികൾക്ക് നിറയെ പുസ്തകം ലഭിക്കുന്നുണ്ട്. അവർക്ക് താരതമ്യം ചെയ്യാൻ സാധിക്കുന്നുണ്ട്.

അങ്ങിനെ പുസ്തകങ്ങളെ വിലയിരുത്തി മികച്ചവ വായനയ്ക്ക് എടുക്കുന്നു. അവരെ അമ്പരപ്പിയ്ക്കുന്ന പുസ്തകങ്ങൾ നമുക്ക് പുറത്ത് കൊണ്ടുവരാൻ സാധിക്കുന്നുണ്ടോ ഇല്ലേ എന്നതാണ് വിഷയം. ഇന്ന് ഏറ്റവും കൂടുതൽ വിപ്ലവം നടക്കുന്നത് ട്രോൾ വഴിയാണ് ഓരോ വിഷയത്തിലും യൂത്ത് വലിയ രീതിയിൽ ഇടപെടുന്നുണ്ട്.

എന്നാൽ അത് തങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ അല്ല. എഴുതും സാഹിത്യവും കീറിമുറിച്ചു വിചാരണ ചെയ്യപ്പെടുന്നണ്ട്. അതുപോലെ തന്നെ പത്രവും വലിയ രീതിയിൽ വിമർശിക്കപ്പെടണം. പത്രപ്രവർത്തനം ഭാവനാത്മകവും സാഹിത്യം വസ്തുത പരവുമാകുന്ന കാലത്തിലൂടെയാണ് നാം ജീവിക്കുന്നത്. കഥയുടെ സൃഷിട്ടി മാധ്യമം നിർവഹിക്കുന്ന കാലമാണ് എന്നും പി കെ പാറക്കടവ് അഭിപ്രായപ്പെട്ടു.

kerala literature festival 2023 We are facing an undeclared emergency - PK Parakkadav.

Next TV

Related Stories
Top Stories