കോഴിക്കോട് : സംരംഭകത്വം ധനം സമ്പാദിക്കുന്ന ഒന്നല്ല മനുഷ്യ ജാതിക്കു മേന്മയുണ്ടാകുന്ന ഒന്നാണെന്ന് സുനിൽ കുമാർ അഭിപ്രായപ്പെട്ടു. കെ എൽ എഫ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനികത്വത്തിന്റെ പ്രതീകമായി സ്റ്റീഫ് ജോബ്സ് കാണുന്നത് ഗാന്ധിയെയാരിന്നു, അദ്ദേഹത്തിന്റെ ഗാന്ധിജി വ്യത്യസ്തനായിരുന്നു, എന്ന് ഖദർ:സംരംഭകത്വവും ഗാന്ധിയും എന്ന പുസ്തകത്തിൽ അസറ്റ് ഹോംസിന്റെ മാനേജർ ഡയറക്ടർ ആയ സുനിൽ കുമാർ രചിച്ചിട്ടുള്ളത്.
എങ്ങനെയാണ് സ്റ്റീവ് ജോബ്സ് ഗാന്ധിജിയെ തന്റെ ഗുരുനാഥനായി കണ്ടേതെന്ന ആനന്ദമണി കെ യുടെ ചോദ്യത്തോടെയാണ് വേദി അറിൽ സെഷൻ ആരംഭിച്ചത്.
സംരംഭകത്വം എന്നത് ധനം ഉണ്ടാകുന്നതിനു വേണ്ടി മാത്രം ഉണ്ടാകുന്ന ഒന്നല്ല, മനുഷ്യ ജാതിക്കു മുഴുവനായി മേന്മയും നന്മയുമുണ്ടാക്കുന്ന ഒരു പ്രവർത്തനമാണ് എന്ന് കണക്കാക്കുന്ന പശ്ചാത്തലത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രവർത്തനങ്ങൾ ബന്ധിപ്പിക്കാൻ കഴിയും എന്ന് സുനിൽ കുമാർ അവകാശപ്പെട്ടു.
അത് തെന്നെയാണ് ഗാന്ധിയെ ഒരു നല്ല സംരംഭകനും തൊഴിൽദാതാവുമായി കാണാൻ സാധിക്കുന്നത് എന്നും സുനിൽ കുമാർ തന്റെ വാക്കുകളിൽ കൂട്ടിച്ചേർത്തു.
kerala literature festival 2023 Entrepreneurship is not about making money - Sunil Kumar
