Featured

അപരനു കൊടുക്കേണ്ട മൂല്യങ്ങളിലേക്ക് നാം വളരണം - ബെന്യാമിൻ

Kerala Literature Festival 2023 |
Jan 13, 2023 11:06 AM

കോഴിക്കോട് : അക്ഷരം വേദിയിൽ യാത്ര അനുഭവങ്ങളെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു താനുര ശ്വേതമേനോൻ, ബെന്യാമിൻ,സജി മാർക്കോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കണ്ണ് തുറപ്പിക്കുന്നതായിരിക്കണം യാത്ര എന്നും യാത്ര എന്നത് ദൂരം അല്ല നമുക്ക് അതിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളും മുഹൂർത്തങ്ങളും ആണെന്ന് അമ്പത്താറ് രാജ്യങ്ങൾ സഞ്ചരിച്ച ഡാർക്ക്‌ ടൂറിസ്റ്റർ ആയ സജി മാർക്കോസ് പറഞ്ഞു.

ഈജിപ്ത്തിലേക്ക് നടത്തിയ യാത്രയിൽ മമ്മികളും വ്യത്യസ്ത പിരമിഡുകളുമല്ല അവിടത്തെ ആളുകളും അവർ തന്ന ആഹാരത്തിന്റെ രുചിയുമാണ് തന്റെ ഓർമ്മയിലുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.

ഒറ്റപെടലിൽ നിന്നും എന്നെ മനസിലാക്കാനാണ് എന്റെ യാത്ര എന്ന് ഇരുപത്തിയാറ് രാജ്യങ്ങൾ സോളോ യാത്ര നടത്തിയ ഡിസൈനർ താനുര പറഞ്ഞു. അപരനു കൊടുക്കേണ്ട മൂല്യങ്ങളിലേക്ക് നാം വളരണമെന്ന് ബെന്യാമിൻ ചർച്ചയിൽ പറഞ്ഞു.

ഡാർക്ക്‌ ടൂറിസത്തെക്കുറിച്ചും മനുഷ്യന്റെ മേൽ മനുഷ്യൻ അതിക്രമിച്ച സ്ഥലങ്ങളാണ് ഇവയെന്നും ലോകത്തെ ഏറ്റവും ആകർഷമായത് ഇത്തരം സ്ഥലങ്ങളാണെന്ന് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് താനുര ശ്വേതമേനോൻ, ബെന്യാമിൻ,സജി മാർക്കോസ് എന്നിവർ ചർച്ചയിൽ പറഞ്ഞു.

We must grow into the value of giving to others - Benjamin

Next TV

Top Stories