കോഴിക്കോട് : കരകാണാകടലലകൾ താണ്ടി അവരെത്തി, മലയാളത്തിൻ്റെ സാഹിത്യ-സാംസ്കാരിക വേദിയിലേക്ക്. റഹ്മാനിയെന്ന ലക്ഷദീപുകളുടെ നാവിക ശാസ്ത്രം എന്ന സെഷനിൽ അവർ അറിവിൻ്റെ അത്ഭുതം പങ്കുവെച്ചു.

സൂര്യനെയും നക്ഷത്രങ്ങളെയും നോക്കി ദിശകൾ താണ്ടി കരകൾ തേടുന്ന ലക്ഷദ്വീപുകാരുടെ നാവിക വൈഭവമാണ് അവർ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കുവെച്ചത്.
റഹ്മാനി ലക്ഷദീപുകളുടെ നാവിക ശാസ്ത്രം എന്ന സെഷനിൽ കുഞ്ഞമ്മദ് മുസല്യാർ, ഡോ.മുല്ലക്കോയ എന്നിവർ സംവദിച്ചു. ഇസ്മത്ത് ഹുസൈൻ മോഡറേറ്ററായി. ഇന്നും മലയാളക്കര കാണാതെ ദീപിലെ നിരവധി ജന്മങ്ങൾ പൊലിയാറുണ്ടെന്ന സങ്കടം ഇസ്മത്ത് പങ്കുവെച്ചു.
They shared; The desire to see the hands of the people of Deep
