കോഴിക്കോട്: മറ്റുള്ളവരുടെ ഇടമായി കാണുന്ന പൊതുവിടം എൻ്റെയിടം എന്ന ചിന്തയിലേക്ക് മാറ്റാൻ എന്താണ് മാർഗം...? കെ.എൽ എഫ് വേദി രണ്ട് മാങ്കോയിൽ പൊതുവിട സംരക്ഷണത്തിന് വേറിട്ട സംവാദം.

നല്ല പൊതുവിടങ്ങൾ ഒരുക്കി നൽകേണ്ടത് ഭരണാധികാരികളും ഉദ്യോഗസ്ഥരുമാണെങ്കിൽ അത് വൃത്തിയായി സൂക്ഷിച്ച് നാടിനെ രൂപകൽപ്പന ചെയ്യേണ്ട ഉത്തരവാദിത്വം ജനങ്ങൾക്കാണെന്ന് എ പ്രദീപ് കുമാർ പറഞ്ഞു.
പുതുതലമുറ അത് ഏറ്റെടുക്കണം. സൗന്ദര്യബോധത്തോടെ പൊതുവിടങ്ങൾ രൂപകൽപ്പന ചെയ്യണം. മികച്ച വാസ്തുശില്പികള പോലും പൊതുവിട നിർമ്മാണത്തിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എ പ്രദീപ് കുമാർ, വിനോദ് സിറിയക്ക്, ഗംഗാ ദിലീപ് എന്നിവർ പാനൽ അംഗങ്ങളായി. റിജേഷ് ഷൈജൽ മോഡറേറ്ററായി.
What is the way to shift to thinking that the public space is my place?
