കോഴിക്കോട് : അരനൂറ്റാണ്ട് മുമ്പ് ഇവിടെ ഇല്ലാത ഉള്ളിയും തക്കാളിയും നമ്മുടെ അതിഥികളാണ് , സദ്യയും കേരളത്തിൻ്റെ പാരമ്പര്യമല്ലെന്ന് സംവാദം.

കെ.എൽ.എഫ് വേദിയിലും ഭക്ഷണ സംവാദം. രുചിയുടെ ദേശ- കാലങ്ങൾ എന്ന വിഷയത്തിൽ വേദി നാല് അക്ഷരത്തിൽ സംവാദം നടന്നു. മൃണാൽ ദാസ്, എം.പി ലിപിൻ രാജ്, ഷെഫ് ലത കെ, ഷെഫ് തോമസ് പൂക്കുന്നേൽ എന്നിവർ പങ്കെടുത്തു.
ആർ.ജെ ആദർശ് മോഡറേറ്ററായി. ഭക്ഷണം ഉണ്ടാക്കുന്നത് ഹൃദയം കൊണ്ടാവണം. അവ ഒരിക്കലും മോശമാവില്ല. അമ്മ വിളമ്പും പോലെയാകണം നമ്മുടെ ഭക്ഷണ ശാലകൾ.
ഇവ കച്ചവട കേന്ദ്രങ്ങളാവുന്നതിനാലാണ് ഇപ്പൊഴത്തെ പ്രശ്നങ്ങൾക്ക് കാരണം.നാട്ടു വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും സംവാദം അഭിപ്രായപ്പെട്ടു.
Onions and tomatoes are guests; Food debate at KLF venue too
